ഇം​ഗ്ലീഷ് റൺമലയ്ക്ക് വിൻഡീസ് മറുപടി; ഒന്നാം ഇന്നിം​ഗ്സിൽ അഞ്ചിന് 351

ഇംഗ്ലണ്ടിനായി ഷുഹൈബ് ബഷീർ രണ്ട് വിക്കറ്റ് വീഴ്ത്തി
ഇം​ഗ്ലീഷ് റൺമലയ്ക്ക് വിൻഡീസ് മറുപടി; ഒന്നാം ഇന്നിം​ഗ്സിൽ അഞ്ചിന് 351
Updated on

ട്രെന്റ്ബ്രിഡ്ജ്: ഇം​ഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിന് ആവേശകരമായ മുന്നേറ്റം. ഒന്നാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ട് ഉയർത്തിയ 416 റൺസിന് വെസ്റ്റ് ഇൻഡീസ് അതേശൈലിയിൽ മറുപടി പറയുകയാണ്. രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ വിൻഡീസ് സംഘം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 351 റൺസെടുത്തിട്ടുണ്ട്. ഇം​ഗ്ലണ്ടിന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോറിനൊപ്പമെത്താൻ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് കൈയ്യിലിരിക്കെ 65 റൺസ് കൂടെ വേണം.

രണ്ടാം ദിനം ആദ്യ ഇന്നിം​ഗ്സ് ബാറ്റിം​ഗ് ആരംഭിച്ച വിൻഡീസിന് ഓപ്പണിം​ഗ് സഖ്യം ഭേദപ്പെട്ട തുടക്കം നൽകി. ക്യാപ്റ്റൻ ക്രെയ്​ഗ് ബ്രാത്ത്‍വൈറ്റ് 48 റൺസെടുത്തു. എന്നാൽ ഒരു ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസ് മൂന്നിന് 84 എന്ന നിലയിലേക്ക് തകർന്നു. നാലാം വിക്കറ്റിൽ അലിക്ക് അത്നാസെയും കാവം ഹോഡ്ജും ഒന്നിച്ചതോടെ വിൻഡീസ് സംഘം കരകയറി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 175 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി.

ഇം​ഗ്ലീഷ് റൺമലയ്ക്ക് വിൻഡീസ് മറുപടി; ഒന്നാം ഇന്നിം​ഗ്സിൽ അഞ്ചിന് 351
'വിരാട് കോഹ്‍ലിയും ഇഷാന്ത് ശർമ്മയും എന്റെ ഏറ്റവും വലിയ സുഹൃത്തുക്കൾ'; മുഹമ്മദ് ഷമി

99 പന്തിൽ 82 റൺസെടുത്താണ് അത്നാസെ പുറത്തായത്. ​ഹോഡ്ജ് 171 പന്തിൽ 120 റൺസെടുത്തു. മത്സരം അവസാനിക്കുമ്പോൾ ജേസൺ ഹോൾഡർ 23 റൺസുമായും ജോഷ്വ ഡി സിൽവ 32 റൺസുമായും ക്രീസിലുണ്ട്. ഇംഗ്ലണ്ടിനായി ഷുഹൈബ് ബഷീർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ്, ​ഗസ് അറ്റിൻക്സൺ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com