ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് ഇന്ത്യൻ ട്വന്റി20 നായകസ്ഥാനം നഷ്ടമാകാൻ കാരണം അഗാർക്കർ?; റിപ്പോർട്ട്

ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന്റെ ഉപനായകനായിരുന്നു ഹാർദ്ദിക്ക്.
ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് ഇന്ത്യൻ ട്വന്റി20 നായകസ്ഥാനം നഷ്ടമാകാൻ കാരണം അഗാർക്കർ?; റിപ്പോർട്ട്
Updated on

ഡൽഹി: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്ത് നിന്നും ഹാർദ്ദിക്ക് പാണ്ഡ്യയെ മാറ്റിയത് മുഖ്യസെലക്ടർ അജിത്ത് അ​ഗാർക്കറിന്റെ തീരുമാനമെന്ന് റിപ്പോർട്ട്. ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന്റെ ഉപനായകനായിരുന്നു ഹാർദ്ദിക്ക്. എന്നാൽ താരത്തെ മറികടന്ന് സൂര്യകുമാർ യാദവ് നായകസ്ഥാനത്തേയ്ക്ക് എത്തുകയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം കൈകാര്യം ചെയ്യാൻ ഹാർദ്ദിക്കിന് മികവില്ലെന്നായിരുന്നു അ​ഗാർക്കറിന്റെ നിരീക്ഷണം. ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ താരത്തിന്റെ ക്യാപ്റ്റൻസിയും അ​ഗാർക്കർ വിലയിരുത്തി. 2022ൽ ​ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ചാമ്പ്യന്മാരാകുമ്പോഴും 2023ൽ ഫൈനലിസ്റ്റുകളാമ്പോഴും ഹാർദ്ദിക്ക് പാണ്ഡ്യ ആയിരുന്നു ക്യാപ്റ്റൻ. എന്നാൽ ഇന്ത്യൻ മുൻ താരം ആശിഷ് നെഹ്റയുടെ പരിശീലക മികവിന് കീഴിലാണ് ഹാർദ്ദിക്കിന്റെ നേട്ടമെന്നാണ് അഗാർക്കറിൻ്റെ വിലയിരുത്തൽ എന്നാണ് നിരീക്ഷണം.

ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് ഇന്ത്യൻ ട്വന്റി20 നായകസ്ഥാനം നഷ്ടമാകാൻ കാരണം അഗാർക്കർ?; റിപ്പോർട്ട്
കോപ്പ വിജയത്തിന് ശേഷം മെസ്സിയെ അവഗണിച്ചെന്ന വാദം; ആരോപണങ്ങൾ തള്ളി അർജന്റീനൻ താരം അലജാൻ‍ഡ്രോ ഗർനാച്ചോ

മുംബൈ ഇന്ത്യൻസിന്റെ നായകനായി ഹാർദ്ദിക്ക് പാണ്ഡ്യ മടങ്ങിയെത്തിയപ്പോൾ വിജയം നേടാൻ കഴിഞ്ഞില്ലെന്നും ഇന്ത്യൻ ടീം മുഖ്യസെലക്ടർ വിലയിരുത്തി. മുംബൈ ഇന്ത്യൻസ് ഡ്രെസ്സിം​ഗ് റൂമിൽ ഉണ്ടായ അസ്വസ്ഥതകളെ സംബന്ധിച്ച റിപ്പോർട്ടും ഹാർദ്ദിക്കിന് എതിരായി. ഇതോടെ അഗാർക്കറിന്റെയും ​ഗംഭീറിന്റെയും തീരുമാനം സൂര്യകുമാറിന് അനുകൂലമായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com