'കോഹ്‌ലിയുമായി ഒരുപാട് സംസാരിക്കാറുണ്ട്'; ഉപദേശങ്ങള്‍ നല്‍കാന്‍ അവര്‍ എപ്പോഴും റെഡിയാണെന്ന് ബാബര്‍

കോഹ്‌ലി, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നീ താരങ്ങളില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ബാബര്‍ തുറന്നുപറഞ്ഞു
'കോഹ്‌ലിയുമായി ഒരുപാട് സംസാരിക്കാറുണ്ട്'; ഉപദേശങ്ങള്‍ നല്‍കാന്‍ അവര്‍ എപ്പോഴും റെഡിയാണെന്ന് ബാബര്‍
Updated on

ഇസ്ലാമാബാദ്: ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുമായി അവസരം ലഭിക്കുമ്പോഴെല്ലാം സംസാരിക്കാറുണ്ടെന്ന് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. ഒരു യൂട്യൂബ് ചാനലില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സുമായുള്ള സംഭാഷണത്തിനിടെയായിരുന്നു ബാബറിന്റെ പ്രതികരണം. കോഹ്‌ലി, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നീ താരങ്ങളില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ബാബര്‍ തുറന്നുപറഞ്ഞു.

'കോഹ്‌ലിയുമായി അവസരം ലഭിക്കുമ്പോഴെല്ലാം സംസാരിക്കാറുണ്ട്. അദ്ദേഹവുമായും കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നീ താരങ്ങളുമായും ചര്‍ച്ച ചെയ്യുന്നത് ബാറ്റിങ് പ്രകടനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കാറുണ്ട്. അവര്‍ എപ്പോഴും ഉപദേശങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. ഒരുപാട് കാര്യങ്ങള്‍ ഈ താരങ്ങളില്‍ നിന്ന് പഠിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്', ബാബര്‍ പറഞ്ഞു.

'കോഹ്‌ലിയുമായി ഒരുപാട് സംസാരിക്കാറുണ്ട്'; ഉപദേശങ്ങള്‍ നല്‍കാന്‍ അവര്‍ എപ്പോഴും റെഡിയാണെന്ന് ബാബര്‍
ബുംറയോ ഷമിയോ സ്റ്റാര്‍ക്കോ അല്ല; നേരിട്ടതില്‍ അപകടകാരിയായ ബൗളറെക്കുറിച്ച് ബാബര്‍ അസം

താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും അപകടകാരിയായ ബൗളറെക്കുറിച്ചും ബാബര്‍ അസം ഇതിനിടെ വെളിപ്പെടുത്തിയിരുന്നു. ഓസ്ട്രേലിയയുടെ സ്റ്റാര്‍ പേസറും ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സിനെയാണ് തന്റെ കരിയറില്‍ ഇതുവരെ നേരിട്ടുള്ളതില്‍വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ബൗറളായി ബാബര്‍ തിരഞ്ഞെടുത്തത്. പിന്നാലെ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനുമായ ഡി വില്ലിയേഴ്സും ബാബര്‍ പറഞ്ഞതിനോട് യോജിക്കുകയും ചെയ്തു. 'അതെ, ഞാനും അതിനോട് യോജിക്കുന്നു. കമ്മിന്‍സ് വളരെ മികച്ചവനാണ്. ഞാന്‍ നേരിട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കഠിനമായ ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം', എന്നായിരുന്നു ഡി വില്ലിയേഴ്സ് പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com