ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച പേസർ ആര്? മറുപടി പറഞ്ഞ് മുഹമ്മദ് ഷമി

യൂട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം
ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച പേസർ ആര്? മറുപടി പറഞ്ഞ് മുഹമ്മദ് ഷമി
Updated on

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഇപ്പോഴത്തെ മികച്ച പേസ് ബൗളർ ആരെന്ന ചോദ്യത്തിന് മറുപടി നൽകി മുഹമ്മദ് ഷമി. യൂട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ മികച്ച പേസർ താൻ തന്നെയാണെന്ന് മുഹമ്മദ് ഷമി പ്രതികരിച്ചു. ലോകോത്തര പേസർ ജസ്പ്രിത് ബുംറയെപ്പോലൊരു താരത്തെ മികച്ച പേസറായി തിരഞ്ഞെടുക്കാത്തതിലെ കാരണവും ഷമി വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പേസ് നിരയെ നോക്കൂ. അതിൽ താനുണ്ട്. ജസ്പ്രീത് ബുംറയുണ്ട്. ഇഷാന്ത് ശർമ്മയും ഭുവന്വേശർ കുമാറും ഉമേഷ് യാദവുമുണ്ട്. മികച്ച അഞ്ചോ ആറോ പേസർമാർ ഇന്ത്യൻ ടീമിനുണ്ട്. താൻ ഐസിസി റാങ്കിങ്ങിലെ ഒന്ന്, രണ്ട് സ്ഥാനങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. എങ്കിലും ഇന്ത്യൻ ടീമിൽ ഞങ്ങൾ അഞ്ച്, ആറ് പേർ എക്കാലത്തെയും മികച്ച ബൗളർമാരായിരുന്നുവെന്നും മുഹമ്മദ് ഷമി പറഞ്ഞു.

ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച പേസർ ആര്? മറുപടി പറഞ്ഞ് മുഹമ്മദ് ഷമി
റുതുരാജിനും റിങ്കുവിനും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാൻ പ്രയാസം; കാരണം പറഞ്ഞ് മുന്‍ താരം എസ് ബദരീനാഥ്

2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് മുഹമ്മദ് ഷമി. ലോകകപ്പ് ചരിത്രത്തിലും വിക്കറ്റ് വേട്ടയിൽ ഒന്നാമനായ ഇന്ത്യൻ താരം ഷമിയാണ്. എന്നാൽ ലോകകപ്പിന് പിന്നാലെ പരിക്കേറ്റ താരം ഏറെക്കാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീണ്ടും ഷമി ബൗളിം​ഗ് ആരംഭിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com