ദ്രാവിഡും ധോണിയും; ക്രിക്കറ്റ് യാത്രയ്ക്ക് കരുത്തായവരെ ചൂണ്ടിക്കാട്ടി രോഹിത് ശർമ്മയും റിഷഭ് പന്തും

തനിക്ക് ദ്രാവിഡ് വലിയൊരു മാതൃകയായിരുന്നുവെന്ന് രോഹിത്
ദ്രാവിഡും ധോണിയും; ക്രിക്കറ്റ് യാത്രയ്ക്ക് കരുത്തായവരെ ചൂണ്ടിക്കാട്ടി രോഹിത് ശർമ്മയും റിഷഭ് പന്തും
Updated on

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ തങ്ങളുടെ വളർച്ചയ്ക്ക് കാരണമായവരെ ചൂണ്ടിക്കാട്ടി രോഹിത് ശർമ്മയും റിഷഭ് പന്തും. ട്വന്റി 20 ലോകകപ്പ് ജേതാവായ പരിശീലകൻ രാഹുൽ ദ്രാവിഡാണ് തന്റെ വളർച്ചയ്ക്ക് കാരണമായതാണെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വാക്കുകൾ. യുവവിക്കറ്റ് കീപ്പർ റിഷഭ് പന്ത് ചൂണ്ടിക്കാട്ടിയത് ഇതിഹാസനായകൻ എം എസ് ധോണിയുടെ പിന്തുണയെയാണ്. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് താരങ്ങളുടെ പ്രതികരണം.

രാഹുൽ ദ്രാവിഡുമായുള്ള തന്റെ ബന്ധം ഏറെക്കാലം മുമ്പെ ആരംഭിച്ചതാണ്. 2006ൽ അയർലൻഡിൽ താൻ അരങ്ങേറ്റം കുറിക്കുമ്പോൾ ഇന്ത്യൻ ടീമിന്റെ നായകൻ രാഹുൽ ദ്രാവിഡായിരുന്നു. തനിക്ക് ദ്രാവിഡ് വലിയൊരു മാതൃകയായിരുന്നു. വ്യക്തിപരമായും രാജ്യത്തിനായും ദ്രാവിഡ‍് ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി. ഇതിഹാസതാരത്തിന്റെ കഠിനാദ്ധ്വാനവും അർപ്പണബോധവും താൻ പഠിക്കാൻ ശ്രമിച്ചു. ട്വന്റി 20 ലോകകപ്പിന് പുറമെ നിരവധി പരമ്പരകളും വിജയങ്ങളും ദ്രാവിഡിന് കീഴിൽ ഇന്ത്യൻ‌ ടീം സ്വന്തമാക്കിയിട്ടുണ്ടെന്നും രോഹിത് ശർമ്മ പറഞ്ഞു.

ദ്രാവിഡും ധോണിയും; ക്രിക്കറ്റ് യാത്രയ്ക്ക് കരുത്തായവരെ ചൂണ്ടിക്കാട്ടി രോഹിത് ശർമ്മയും റിഷഭ് പന്തും
ഐപിഎൽ 2025; റിഷഭ് പന്ത് ഉൾപ്പടെ മൂന്ന് താരങ്ങളെ നിലനിർത്താൻ ഡൽഹി, കെ എൽ രാഹുലിനായി ആർസിബി

​ക്രിക്കറ്റ് ​ഗ്രൗണ്ടിൽ മാത്രമല്ല പുറത്തും ധോണിയുടെ സഹായം തനിക്ക് ​ഗുണം ചെയ്തെന്ന് റിഷഭ് പന്ത് പ്രതികരിച്ചു. എപ്പോഴും ധോണിയുടെ പിന്തുണ തനിക്ക് ഉണ്ടായിട്ടുണ്ട്. ഇതിഹാസനായകന്റെ പിന്തുണ ക്രിക്കറ്റിനോടുള്ള തന്റെ സമീപനത്തെ തന്നെ മാറ്റിമറിച്ചെന്നും റിഷഭ് പന്ത് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com