ഐപിഎൽ 2025; റിഷഭ് പന്ത് ഉൾപ്പടെ മൂന്ന് താരങ്ങളെ നിലനിർത്താൻ ഡൽഹി, കെ എൽ രാഹുലിനായി ആർസിബി

2013 മുതൽ 2016 വരെ റോയൽ ചലഞ്ചേഴ്സിന്റെ താരമായിരുന്നു കെ എൽ രാഹുൽ.
ഐപിഎൽ 2025; റിഷഭ് പന്ത് ഉൾപ്പടെ മൂന്ന് താരങ്ങളെ നിലനിർത്താൻ ഡൽഹി, കെ എൽ രാഹുലിനായി ആർസിബി
Updated on

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ അടുത്ത സീസണിൽ റിഷഭ് പന്തിനെ ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഡൽഹി ക്യാപിറ്റൽസ് വൃത്തങ്ങൾ. ചെന്നൈ സൂപ്പർ കിം​ഗ്സിൽ മഹേന്ദ്ര സിം​ഗ് ധോണിക്ക് പകരമായി യുവ ഇന്ത്യൻ വിക്കറ്റ് കീപ്പർ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ റിഷഭ് പന്ത് ഉൾപ്പടെ മൂന്ന് താരങ്ങളെ നിലനിർത്തുവാനാണ് തീരുമാനമെന്ന് ഡൽഹി ക്യാപിറ്റൽസ് അധികൃതർ സൂചിപ്പിക്കുന്നു. അക്സർ പട്ടേൽ, കുൽദീപ് യാദവ് തുടങ്ങിയവരാണ് ഡ‍ൽഹി നിലനിർത്താൻ ആ​ഗ്രഹിക്കുന്ന മറ്റ് രണ്ട് താരങ്ങൾ.

ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ എൽ രാഹുലിനായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു രം​ഗത്തുണ്ടെന്നതാണ് മറ്റൊരു റിപ്പോർട്ട്. കഴിഞ്ഞ സീസണിലൊടുവില്‍ ലഖ്നൗ ടീം ഉടമ സഞ്ജീവ് ​ഗോയങ്കയുമായുണ്ടായ അസ്വസ്ഥതകൾ കെ എൽ രാഹുലിന് തിരിച്ചടിയായേക്കും. ദിനേശ് കാർത്തിക്കിന് പകരം വിക്കറ്റ് കീപ്പറെ തേടുന്ന റോയൽ ചലഞ്ചേഴ്സ് രാഹുലിനെ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. 2013 മുതൽ 2016 വരെ റോയൽ ചലഞ്ചേഴ്സിന്റെ താരമായിരുന്നു കെ എൽ രാഹുൽ.

ഐപിഎൽ 2025; റിഷഭ് പന്ത് ഉൾപ്പടെ മൂന്ന് താരങ്ങളെ നിലനിർത്താൻ ഡൽഹി, കെ എൽ രാഹുലിനായി ആർസിബി
'ഇന്ത്യൻ ഫുട്ബോൾ പരിശീലക നിയമനം ക്രമവിരുദ്ധമായി'; എ ഐ എഫ് എഫിൽ നിന്ന് ബൈച്യൂങ് ബൂട്ടി‍യ രാജിവച്ചു

ഐപിഎൽ മെ​ഗാലേലത്തിന് മുമ്പ് ടീമുകൾക്ക് എത്ര താരങ്ങളെ നിലനിർത്താൻ കഴിയുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. ടീം ഉടമകളുമായി ഈ മാസം ഒടുവിൽ ബിസിസിഐ ചർച്ച നടത്തുമെന്നാണ് സൂചന. ഒരു ടീമിന് പരമാവധി നാല് താരങ്ങളെ നിലനിർത്താൻ കഴിഞ്ഞേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകിയ സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com