റുതുരാജിനും റിങ്കുവിനും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാൻ പ്രയാസം; കാരണം പറഞ്ഞ് മുന്‍ താരം എസ് ബദരീനാഥ്

ഈ അവസ്ഥ ടീമിലെ മറ്റ് പല താരങ്ങൾക്കുമുണ്ടെന്ന് ബദരീനാഥ് ചൂണ്ടിക്കാട്ടുന്നു
റുതുരാജിനും റിങ്കുവിനും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാൻ പ്രയാസം; കാരണം പറഞ്ഞ് മുന്‍ താരം എസ് ബദരീനാഥ്
Updated on

ഡൽഹി: റുതുരാജ് ഗെയ്ക്ക്‌വാദിനും റിങ്കു സിം​ഗിനും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം ലഭിക്കാൻ പ്രയാസമെന്ന് മുൻ താരം സുബ്രമണ്യം ബദരീനാഥ്. ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഇരുവരും ഒഴിവാക്കപ്പെട്ടതിൽ പ്രതികരിക്കുകയായിരുന്നു ബദരീനാഥ്. തന്റെ യൂട്യുബ് ചാനൽ വഴിയാണ് ഇന്ത്യൻ മുൻ താരത്തിന്റെ പ്രതികരണം.

റിങ്കു സിം​ഗിനും റുതുരാജ് ഗെയ്ക്ക്‌വാദിനും ചിലപ്പോഴെങ്കിലും ഒരു മോശം വ്യക്തിയെന്ന പ്രതിച്ഛായ ഉണ്ടാകണം. അതിന് ചിലപ്പോൾ ബോളിവുഡ് നടിമാരുമായി ബന്ധം ഉണ്ടാകണം. ശരീരത്തിൽ ടാറ്റൂ പതിപ്പിക്കണം. മികച്ചൊരു മാധ്യമസഹായിയും കൂടെ ഉണ്ടാകണം. ഇത്തരക്കാർക്കാണ് ഇന്ത്യൻ ടീമിൽ മുൻ​ഗണനയെന്ന് സുബ്രമണ്യം ബദരീനാഥ് പറഞ്ഞു.

റുതുരാജിനും റിങ്കുവിനും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാൻ പ്രയാസം; കാരണം പറഞ്ഞ് മുന്‍ താരം എസ് ബദരീനാഥ്
ഐപിഎൽ 2025; റിഷഭ് പന്ത് ഉൾപ്പടെ മൂന്ന് താരങ്ങളെ നിലനിർത്താൻ ഡൽഹി, കെ എൽ രാഹുലിനായി ആർസിബി

ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ റിങ്കു സിം​ഗിന് ഇടം ലഭിച്ചിരുന്നു. എന്നാൽ റുതുരാജിനെ രണ്ട് ടീമുകളിൽ നിന്നും ഒഴിവാക്കി. മുൻ സീരിസുകളിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയിട്ടും റുതുരാജിനെ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com