​ഗിൽ ഉപനായകനായത് താൽക്കാലികം; തുറന്നുപറഞ്ഞ് അഗാർക്കർ

രവീന്ദ്ര ജഡേജയെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അഗാർക്കർ പറഞ്ഞു
​ഗിൽ ഉപനായകനായത് താൽക്കാലികം; തുറന്നുപറഞ്ഞ് അഗാർക്കർ
Updated on

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപനായകനായുള്ള ശുഭ്മൻ ​ഗില്ലിന്റെ നിയമനം താൽക്കാലികമെന്ന് മുഖ്യസിലക്ടർ അജിത്ത് അ​ഗാർക്കർ. ഇപ്പോൾ മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരമാണ് ​ഗിൽ. താരത്തിന്റെ നേതൃമികവിനെക്കുറിച്ച് സഹതാരങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. അതിനാൽ ​ഗില്ലിനെ ഉപനായകനാക്കുന്നു. എന്നാൽ ഭാവിയിൽ ​ഗിൽ ക്യാപ്റ്റനാകുമോയെന്ന് പറയാൻ കഴിയില്ലെന്നും അജിത്ത് അഗാർക്കർ പറഞ്ഞു.

ട്വന്റി 20 ടീമിന്റെ നായകസ്ഥാനത്ത് സൂര്യകുമാർ യാദവിനെ നിയമിച്ചതിലും അ​ഗാർക്കർ പ്രതികരിച്ചു. എല്ലാ മത്സരങ്ങളും കളിക്കുന്ന ഒരാളെയാണ് ക്യാപ്റ്റനായി വേണ്ടത്. എന്നാൽ ഹാർദ്ദിക്കിന്റെ കായികക്ഷമത വെല്ലുവിളിയാണ്. ഹാർദ്ദിക്ക് ടീമിലുണ്ടാകും. എങ്കിലും അടുത്ത ട്വന്റി 20 ലോകകപ്പ് മുന്നിൽ കണ്ടാണ് ക്യാപ്റ്റനെ തിരഞ്ഞെടുത്തത്. ഇതൊന്നും ഒരു രാത്രിയിലെ തീരുമാനമല്ലെന്നും അ​ഗാർക്കർ വ്യക്തമാക്കി.

​ഗിൽ ഉപനായകനായത് താൽക്കാലികം; തുറന്നുപറഞ്ഞ് അഗാർക്കർ
മൂന്ന് ഫോർമാറ്റിനും ഇന്ത്യയ്ക്ക് ഇനി വ്യത്യസ്ത ടീമുകളോ? വ്യക്തത വരുത്തി ​ഗൗതം ​ഗംഭീർ

രവീന്ദ്ര ജഡേജയെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അഗാർക്കർ പറഞ്ഞു. അക്സർ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും ഒരേ മത്സരത്തിന് ഇറക്കുന്നതിൽ അർത്ഥമില്ല. ടെസ്റ്റ് ടീമിൽ ജഡേജ തുടരും. ഇന്ത്യൻ ടീമിലെ നിർണായക താരമാണ് ​ജഡേജയെന്നും അഗാർക്കർ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com