ഇം​ഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിന്റെ അപരൻ സ്റ്റേഡിയത്തിൽ; തരം​ഗമായി താരത്തിന്റെ പ്രതികരണം

ഇംഗ്ലണ്ട് നായകന് അരികിൽ മുൻ താരം ജെയിം​സ് ആൻഡേഴ്സനുമുണ്ട്
ഇം​ഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിന്റെ അപരൻ സ്റ്റേഡിയത്തിൽ; തരം​ഗമായി താരത്തിന്റെ പ്രതികരണം
Updated on

ട്രെന്റ്ബ്രിഡ്ജ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിനിടെയുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സുമായി സാമ്യമുള്ള ഒരാളെ സ്റ്റേഡിയത്തിലെ ​ഗ്യാലറിയിൽ കാണാൻ കഴിഞ്ഞു. ഇതുകണ്ട ബെൻ സ്റ്റോക്സിന്റെ പ്രതികരണമാണ് ആരാധക ഹൃദ​യം കീഴടക്കുന്നത്.

തന്റെ അപരനെ കണ്ട് ചിരിച്ച സ്റ്റോക്സ് രണ്ട് കൈകളും ദൂരദർശിനി മാതൃകയിൽ കണ്ണിൽ വെയ്ക്കുകയും ചെയ്തു. ആരാണ് ഈ വ്യക്തി, എത്രമാത്രം താനുമായി സാദൃശ്യം ഉണ്ടാവും എന്നായിരിക്കാം സ്റ്റോക്സ് ആ നിമിഷം ചിന്തിച്ചിട്ടുണ്ടാകുക എന്നാണ് ആരാധകർ പറയുന്നത്. ഇംഗ്ലണ്ട് നായകന് അരികിൽ മുൻ താരം ജെയിം​സ് ആൻഡേഴ്സനുമുണ്ട്. മുൻ താരവും സ്റ്റോക്സിനൊപ്പം ചിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.

ഇം​ഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിന്റെ അപരൻ സ്റ്റേഡിയത്തിൽ; തരം​ഗമായി താരത്തിന്റെ പ്രതികരണം
​ഗിൽ ഉപനായകനായത് താൽക്കാലികം; തുറന്നുപറഞ്ഞ് അഗാർക്കർ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ 241 റൺസിന്റെ വമ്പൻ വിജയമാണ് ഇം​ഗ്ലണ്ട് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് ആദ്യ ഇന്നിം​ഗ്സിൽ 416 റൺസിൽ ഓൾ ഔട്ടായി. വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിം​ഗ്സിൽ 457 റൺസെടുത്തു. പിന്നാലെ ഇം​ഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 425 റൺസെടുത്തു. ഇതോടെ വെസ്റ്റ് ഇൻഡീസിന്റെ വിജയലക്ഷ്യം 385 റൺസായി. എന്നാൽ 143 റൺസെടുക്കാനെ വിൻഡീസ് സംഘത്തിന് കഴിഞ്ഞുള്ളൂ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com