മൂന്ന് ഫോർമാറ്റിനും ഇന്ത്യയ്ക്ക് ഇനി വ്യത്യസ്ത ടീമുകളോ? വ്യക്തത വരുത്തി ​ഗൗതം ​ഗംഭീർ

മൂന്ന് ഫോർമാറ്റിനും ഇന്ത്യയ്ക്ക് ഇനി വ്യത്യസ്ത ടീമുകളോ? വ്യക്തത വരുത്തി ​ഗൗതം ​ഗംഭീർ

വിരാട് ​കോഹ്‍ലിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ​ഗംഭീർ സംസാരിച്ചു.
Published on

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ ഇനി മുതൽ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പരമ്പരകൾക്ക് വ്യത്യസ്ത ടീമുകളെ ഇറക്കുമോയെന്ന ചോദ്യത്തിൽ പ്രതികരണവുമായി നിയുക്ത ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീർ. ഭാവിയിൽ ഇത്തരമൊരു തീരുമാനത്തിൽ എത്തിയേക്കാം. ഇപ്പോൾ വിരാട് കോഹ്‍ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവർ ട്വന്റി 20 ടീമിന്റെ ഭാ​ഗമല്ല. ട്വന്റി 20 ടീമിൽ മാറ്റങ്ങൾ ഉണ്ടാകും. എന്നാൽ ഏകദിന, ടെസ്റ്റ് ടീമിൽ സ്ഥിരതയുള്ള താരങ്ങളാണ് വേണ്ടത്. അതാണ് തന്റെ അഭിപ്രായമെന്ന് ​ഗംഭീർ പ്രതികരിച്ചു.

ഇന്ത്യൻ ടീമിൽ​ തന്റെ സഹപരിശീലകരായി അഭിഷേക് നായരും റയാൻ ടെൻ ഡോഷയും എത്തുമെന്നും ​ഗംഭീർ സ്ഥിരീകരിച്ചു. ശ്രീലങ്കൻ പരമ്പരയ്ക്ക് ശേഷം പരിശീലക സംഘത്തെക്കുറിച്ചുള്ള താരങ്ങളുടെ അഭിപ്രായം തേടും. ഇരുവരും മികച്ച പരിശീലകരാകുമെന്ന് താൻ പ്രതീക്ഷിക്കുന്നു. താൻ ആവശ്യപ്പെട്ട കൂടുതൽ കാര്യങ്ങളും ബിസിസിഐ അം​ഗീകരിച്ചു. എങ്കിലും ശ്രീലങ്കൻ പരമ്പരയ്ക്ക് ശേഷം മാത്രമേ സഹപരിശീലകരുടെ കാര്യത്തിൽ അന്തിമ തീരുമാനമാകൂവെന്ന് ​ഗംഭീർ പറഞ്ഞു.

മൂന്ന് ഫോർമാറ്റിനും ഇന്ത്യയ്ക്ക് ഇനി വ്യത്യസ്ത ടീമുകളോ? വ്യക്തത വരുത്തി ​ഗൗതം ​ഗംഭീർ
വിരാട് കോഹ്‍ലിയും രോഹിത് ശർമ്മയും വലിയ മത്സരങ്ങളുടെ ഭാഗമാകണം; ​ഗൗതം ​ഗംഭീർ

വിരാട് ​കോഹ്‍ലിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ​ഗംഭീർ സംസാരിച്ചു. 'ഞങ്ങൾ തമ്മിലുള്ള ബന്ധം ടി ആർ പിക്ക് സഹായകരമാകും. ഞങ്ങൾ രണ്ട് പേരും പക്വതപ്രാപിച്ചവരാണ്. ഞങ്ങൾ തമ്മിൽ മികച്ച സൗഹൃദമുണ്ട്. പരിശീലകനാകുന്നതിൻ മുമ്പ് ഞാൻ കോഹ്‍ലിയുമായി സംസാരിച്ചിരുന്നു. എന്നാൽ മാധ്യമങ്ങൾക്ക് തലക്കെട്ടുകളാണ് വേണ്ടത്. കോഹ്‍ലി ഒരു മികച്ച താരമാണ്. ഇന്ത്യൻ ടീമിനൊപ്പം ഞങ്ങളുടെ സൗഹൃദം ഏറെ മികച്ചതാവുമെന്ന് കരുതുന്നു. ഇന്ത്യയിലെ 140 കോടി ജനങ്ങളെയാണ് ഞാനും കോഹ്‍ലിയും പ്രതിനിധീകരിക്കുന്നത്.' ​ഗൗതം ​ഗംഭീർ വ്യക്തമാക്കി.

logo
Reporter Live
www.reporterlive.com