'റൺവേട്ടയിൽ ജോ റൂട്ട് സച്ചിനെ മറികടന്നേക്കും'; ഇംഗ്ലണ്ട് മുൻ താരം മൈക്കൽ വോണിന്റെ മുന്നറിയിപ്പ്

14 റൺസ് കൂടെ നേടിയാൽ റൂട്ടിന് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ മറികടക്കാം.
'റൺവേട്ടയിൽ ജോ റൂട്ട് സച്ചിനെ മറികടന്നേക്കും'; ഇംഗ്ലണ്ട് മുൻ താരം മൈക്കൽ വോണിന്റെ മുന്നറിയിപ്പ്
Updated on

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോർഡ് ഇം​ഗ്ലണ്ട് താരം ജോ റൂട്ട് മറികടന്നേക്കുമെന്ന മുന്നറിയിപ്പുമായി ഇംഗ്ലീഷ് ടീം മുൻ നായകൻ മൈക്കൽ വോൺ. സച്ചിൻ തെണ്ടുൽക്കർ 2013ൽ വിരമിക്കുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു. 200 ടെസ്റ്റുകൾ കളിച്ച ഇന്ത്യൻ ഇതിഹാസം 15,921 റൺസ് നേടി. ഈ റെക്കോർഡ് ഭാ​വിയിൽ ജോ റൂട്ട് മറികടക്കുമെന്നാണ് വോണിന്റെ മുന്നറിയിപ്പ്.

142 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ജോ റൂട്ട് 11,940 റൺസ് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ എട്ടാം സ്ഥാനത്താണ് ഇപ്പോൾ ഇം​ഗ്ലീഷ് താരം. 14 റൺസ് കൂടെ നേടിയാൽ റൂട്ടിന് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ മറികടക്കാം. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ താരം ഈ റെക്കോർഡ് മറികടന്നേക്കും.

'റൺവേട്ടയിൽ ജോ റൂട്ട് സച്ചിനെ മറികടന്നേക്കും'; ഇംഗ്ലണ്ട് മുൻ താരം മൈക്കൽ വോണിന്റെ മുന്നറിയിപ്പ്
അരങ്ങേറ്റത്തിൽ ഏഴ് വിക്കറ്റ്; ചരിത്രം കുറിച്ച് സ്കോട്ലൻഡ് പേസർ

സച്ചിന് പിന്നിലെത്താൻ 33കാരനായ റൂട്ടിന് മുന്നിൽ ഇനിയും ആറ് താരങ്ങളുണ്ട്. എന്നാൽ ഇം​ഗ്ലണ്ടിന്റെ എക്കാലത്തെയും കൂടുതൽ റൺസ് നേടിയ താരമാകാൻ റൂട്ടിന് ഇനി 533 റൺസ് കൂടെ മതി. 12,472 റൺസുമായി അലിസ്റ്റർ കുക്കാണ് റൂട്ടിന് മുന്നിലുള്ള ഏക ഇം​ഗ്ലീഷ് താരം. എന്നാൽ സച്ചിനെ മറികടക്കാൻ റൂട്ടിന് ഇനിയും 3,982 റൺസ് കൂടെ വേണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com