'അന്ന് നീ എവിടെ വരെ ഓടുമെന്ന് കാണാം?'; ഐപിഎല്ലിനിടെ പന്തിനെ സ്ലെഡ്ജ് ചെയ്തിരുന്നെന്ന് കോഹ്‌ലി

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഡല്‍ഹി ഡെയര്‍ഡെവിള്‍സും തമ്മിലുള്ള മത്സരത്തിനിടെ കോഹ്‌ലിയും റിഷഭ് പന്തും തമ്മിലാണ് രസകരമായ സ്ലെഡ്ജിങ് ഉണ്ടായത്
'അന്ന് നീ എവിടെ വരെ ഓടുമെന്ന് കാണാം?'; ഐപിഎല്ലിനിടെ പന്തിനെ സ്ലെഡ്ജ് ചെയ്തിരുന്നെന്ന് കോഹ്‌ലി
Updated on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി വേണ്ടി കളത്തില്‍ ഒരുമിച്ചിറങ്ങാറുള്ള താരങ്ങള്‍ ഐപിഎല്ലിലാണ് നേര്‍ക്കുനേര്‍ പോരാടാറുള്ളത്. പലപ്പോഴും ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ തമ്മില്‍ രസകരമായും ചിലപ്പോള്‍ അല്ലാതെയും വാക്കേറ്റം ഉണ്ടാവാറുള്ള സംഭവങ്ങള്‍ ഐപിഎല്ലില്‍ പലതവണ ഉണ്ടായിട്ടുണ്ട്. അത്തരമൊരു രസകരമായ സംഭവം തുറന്നുപറഞ്ഞിരിക്കുകയാണ് വിരാട് കോഹ്‌ലി.സുനില്‍ ഛേത്രിക്കൊപ്പം സ്റ്റാര്‍ സ്പോര്‍ട്സില്‍ നടന്ന ടോക്ക്ഷോയിലായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വെളിപ്പെടുത്തല്‍.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഡല്‍ഹി ഡെയര്‍ഡെവിള്‍സും തമ്മിലുള്ള മത്സരത്തിനിടെ കോഹ്‌ലിയും റിഷഭ് പന്തും തമ്മിലാണ് രസകരമായ സ്ലെഡ്ജിങ് ഉണ്ടായത്. '2017 ഐപിഎല്ലിലാണ് സംഭവം. ആ സമയത്ത് പോയിന്റ് ടേബിളില്‍ ആര്‍സിബി ഏഴാം സ്ഥാനത്തും ഡല്‍ഹി എട്ടാം സ്ഥാനത്തുമായിരുന്നു. ഞങ്ങള്‍ രണ്ട് ടീമിന്റെയും അവസാനത്തെ മത്സരവും ആയിരുന്നു അത്', കോഹ്‌ലി പറയുന്നു.

'അന്ന് നീ എവിടെ വരെ ഓടുമെന്ന് കാണാം?'; ഐപിഎല്ലിനിടെ പന്തിനെ സ്ലെഡ്ജ് ചെയ്തിരുന്നെന്ന് കോഹ്‌ലി
സഞ്ജുവിന്റെ 'രംഗണ്ണ'ന് ഇന്ന് പിറന്നാള്‍ ആവേശം; ആഘോഷമാക്കി റോയല്‍സ്, വീഡിയോ

'റിഷഭ് പുറകില്‍ നിന്നും എന്നെ തമാശയ്ക്ക് സ്ലെഡ്ജ് ചെയ്യുന്നുണ്ടായിരുന്നു. വേഗം എറിയൂ, ഇപ്പോള്‍ ഇവന്‍ സമ്മര്‍ദ്ദത്തിലാണുള്ളത് എന്ന് അവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഞാന്‍ അപ്പോള്‍ അവനോട് നീ എന്താണ് ഈ കാണിക്കുന്നതെന്ന് ചോദിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു എനിക്ക് ഇത് പറഞ്ഞെ പറ്റൂ, ഇല്ലെങ്കില്‍ നിങ്ങളെ ഔട്ട് ആക്കാന്‍ പറ്റില്ല എന്ന്. എന്നെ പുറത്താക്കാന്‍ കഴിയുമെന്ന വിശ്വാസം നിന്റെ ബൗളര്‍മാര്‍ക്ക് കൂടി വേണ്ടേയെന്ന് ഞാന്‍ തിരിച്ചുചോദിച്ചു

നിങ്ങള്‍ പറഞ്ഞത് ശരിയാണെങ്കിലും ഞാന്‍ അങ്ങനെ തന്നെ ചെയ്യുമെന്ന് റിഷഭ് തിരിച്ചുപറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഓക്കെ, ഒരുദിവസം നമ്മള്‍ ഒരുമിച്ച് ഒരു ഡ്രെസിങ് റൂമില്‍ എത്തുമല്ലോ. അന്ന് നീ എവിടെ വരെ ഓടുമെന്ന് കാണണമെന്ന് ഞാനും പറഞ്ഞു'വെന്ന് കോഹ്‌ലി ചിരിച്ചുകൊണ്ട് പറഞ്ഞു.

അന്നത്തെ മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ അര്‍ദ്ധ സെഞ്ച്വറിക്കരുത്തില്‍ ആര്‍സിബി പത്ത് റണ്‍സിന് ഡല്‍ഹിയെ തോല്‍പ്പിച്ചു. ആര്‍സിബി ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടരാനിറങ്ങിയ ഡല്‍ഹി 151 റണ്‍സിന് പുറത്താവുകയായിരുന്നു. സീസണില്‍ ഡല്‍ഹി ആറാം സ്ഥാനത്തും ബെംഗളൂരു എട്ടാം സ്ഥാനത്തുമായാണ് ഫിനിഷ് ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com