ഹാർദ്ദിക്ക് പാണ്ഡ്യ ക്യാപ്റ്റൻ ആകാത്തതിൽ അതിശയമില്ല; പ്രതികരണവുമായി ആശിഷ് നെഹ്റ

​ഗൗതം ​ഗംഭീർ പരിശീലകനായതിനെക്കുറിച്ചും നെഹ്റ പ്രതികരിച്ചു
ഹാർദ്ദിക്ക് പാണ്ഡ്യ ക്യാപ്റ്റൻ ആകാത്തതിൽ അതിശയമില്ല; പ്രതികരണവുമായി ആശിഷ് നെഹ്റ
Updated on

ഡൽഹി: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തേയ്ക്ക് ​ഹാർദ്ദിക്ക് പാണ്ഡ്യയെ തിരഞ്ഞെടുക്കാത്തതിൽ പ്രതികരണവുമായി ​ആശിഷ് നെഹ്റ. ഹാർദ്ദിക്ക് ക്യാപ്റ്റൻ ആകാത്തതിൽ തനിക്ക് അതിശയമില്ലെന്നാണ് നെഹ്റയുടെ വാക്കുകൾ. ക്രിക്കറ്റിൽ ഇങ്ങനെയൊക്കെ സംഭവിക്കും. ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന്റെ ഉപനായകനാണ് ​ഹാർദ്ദിക്കെന്ന് നെഹ്റ ചൂണ്ടിക്കാട്ടി.

ഇപ്പോൾ ഇന്ത്യൻ ടീമിന് ഒരു പരിശീലകൻ വന്നിരിക്കുന്നു. എല്ലാ ക്യാപ്റ്റനും എല്ലാ താരങ്ങൾക്കും വ്യത്യസ്തമായ ആശയങ്ങളുണ്ട്. ഇപ്പോൾ ​ഗംഭീറിന്റെ ആശയങ്ങളാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. അജിത്ത് അ​ഗാർക്കറും ​ഗൗതം ​ഗംഭീറുമാണ് ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനെ തിരഞ്ഞെടുത്തത്. അതാണ് ശരിയായ തീരുമാനം. ഹാർദ്ദിക്ക് ഏകദിന ക്രിക്കറ്റിനേക്കാൾ ട്വന്റി 20 മത്സരങ്ങളാണ് കളിക്കുന്നത്. രണ്ട് ഫോർമാറ്റുകളിലും ഹാർദ്ദിക്ക് ഇന്ത്യയ്ക്ക് ഏറ്റവും നിർണായക താരമാണെന്നും ആശിഷ് നെഹ്റ പറഞ്ഞു.

ഹാർദ്ദിക്ക് പാണ്ഡ്യ ക്യാപ്റ്റൻ ആകാത്തതിൽ അതിശയമില്ല; പ്രതികരണവുമായി ആശിഷ് നെഹ്റ
സഞ്ജുവിന് 'സ്പെഷ്യൽ ക്ലാസുമായി' ഗംഭീർ; ഒന്നാം ട്വന്റി20യിൽ കളിപ്പിക്കുമെന്ന് സൂചന

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ 2022ൽ ​ഗുജറാത്ത് ടൈറ്റൻസ് കിരീടം നേടുമ്പോൾ ഹാർദ്ദിക്ക് പാണ്ഡ്യ ആയിരുന്നു ക്യാപ്റ്റൻ. ആശിഷ് നെഹ്റയായിരുന്നു ടീമിന്റെ പരിശീലകൻ. 2023ൽ ഐപിഎല്ലിന്റെ ഫൈനൽ കളിക്കാനും ​ഗുജറാത്തിന് കഴിഞ്ഞു. എന്നാൽ 2024ലെ സീസണിൽ ശുഭ്മൻ ​ഗിൽ നയിച്ച ​ഗുജറാത്ത് ഐപിഎൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com