കോഹ്‌ലിയും രോഹിത്തും ഇല്ലാത്തതാണ് ഇന്ത്യയുടെ ദൗര്‍ബല്യം, ശ്രീലങ്ക അത് മുതലെടുക്കണം: സനത് ജയസൂര്യ

'ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരാണ് രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും'
കോഹ്‌ലിയും രോഹിത്തും ഇല്ലാത്തതാണ് ഇന്ത്യയുടെ ദൗര്‍ബല്യം, ശ്രീലങ്ക അത് മുതലെടുക്കണം: സനത് ജയസൂര്യ
Updated on

കൊളംബോ: ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെയും അഭാവം ശ്രീലങ്ക പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുന്‍ ഓപ്പണറും കോച്ചുമായ സനത് ജയസൂര്യ. ഇന്ത്യയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിന് ശനിയാഴ്ച ഇറങ്ങുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ജയസൂര്യ. ലോകകപ്പോടെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച കോഹ്‌ലിയും രോഹിത്തും ഇല്ലാതെയാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെ ഇറങ്ങുന്നത്.

'രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരാണ്. അവരുടെ കഴിവും അവര്‍ കളിച്ച ക്രിക്കറ്റും നോക്കുമ്പോള്‍ ജഡേജയ്ക്കൊപ്പം അവരുടെ പ്രാധാന്യം എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അവരുടെ അഭാവം ഇന്ത്യയ്ക്ക് വലിയ നഷ്ടമായിരിക്കും. ഈ ദൗര്‍ബല്യം പരമാവധി പ്രയോജനപ്പെടുത്താന്‍ ലങ്കന്‍ താരങ്ങള്‍ തയ്യാറാവണം', വാര്‍ത്താ സമ്മേളനത്തില്‍ ജയസൂര്യ പറഞ്ഞു.

കോഹ്‌ലിയും രോഹിത്തും ഇല്ലാത്തതാണ് ഇന്ത്യയുടെ ദൗര്‍ബല്യം, ശ്രീലങ്ക അത് മുതലെടുക്കണം: സനത് ജയസൂര്യ
ഹാര്‍ദ്ദിക് ഉടക്കിലോ?; സൂര്യകുമാര്‍ വിളിച്ച മീറ്റിങ്ങില്‍ പങ്കെടുത്തില്ല, ഒടുവില്‍ ഇടപെട്ട് ഗംഭീര്‍

മൂന്ന് മത്സരങ്ങള്‍ വീതമുള്ള ടി20, ഏകദിന പരമ്പരയാണ് ഇരു ടീമുകളും തമ്മില്‍ കളിക്കുന്നത്. ടി20 പരമ്പരയാണ് ആദ്യം നടക്കുന്നത്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ശേഷം നടക്കുന്ന ആദ്യത്തെ പരമ്പരയാണിത്. അതുകൊണ്ടുതന്നെ എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് പരമ്പരയെ ഉറ്റുനോക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി സൂര്യകുമാര്‍ യാദവിന് നായകസ്ഥാനം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ശക്തമായ താരനിരയോടെ ഇറങ്ങുന്ന ഇന്ത്യ പരമ്പര തൂത്തുവാരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com