സഞ്ജുവിന് 'സ്പെഷ്യൽ ക്ലാസുമായി' ഗംഭീർ; ഒന്നാം ട്വന്റി20യിൽ കളിപ്പിക്കുമെന്ന് സൂചന

ട്വന്റി 20 പരമ്പരയിൽ സഞ്ജുവിനൊപ്പം റിഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്
സഞ്ജുവിന് 'സ്പെഷ്യൽ ക്ലാസുമായി' ഗംഭീർ; ഒന്നാം ട്വന്റി20യിൽ കളിപ്പിക്കുമെന്ന് സൂചന
Updated on

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി 20യ്ക്ക് മുമ്പായി മലയാളി താരം സഞ്ജു സാംസണ് ബാറ്റിം​ഗ് ടിപ്സുകൾ പറഞ്ഞുകൊടുത്ത് പരിശീലകൻ ​ഗൗതം ​ഗംഭീർ. ഇരുവരും പരിശീലനം നടത്തുന്ന ബിസിസിഐ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇതോടെ ഈ മാസം 27ന് നടക്കുന്ന ഒന്നാം ട്വന്റി 20യിൽ സഞ്ജു സാംസൺ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ട്വന്റി 20 പരമ്പരയിൽ സഞ്ജുവിനൊപ്പം റിഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഇതോടെ ഇന്ത്യൻ ടീമിന്റെ ഒന്നാം വിക്കറ്റ് കീപ്പറായി പന്ത് ​കളിക്കാനുള്ള സാധ്യതയാണ് ആരാധകർ പറയുന്നത്. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാ​ഗമായിരുന്ന സഞ്ജുവിന് ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞിരുന്നില്ല.

സഞ്ജുവിന് 'സ്പെഷ്യൽ ക്ലാസുമായി' ഗംഭീർ; ഒന്നാം ട്വന്റി20യിൽ കളിപ്പിക്കുമെന്ന് സൂചന
'സ്നേഹത്തിന്റെ അടയാളം'; ബുദ്ധ പ്രതിമ സ്മൃതി മന്ദാനയ്ക്ക് കൈമാറി നേപ്പാൾ ക്യാപ്റ്റൻ ഇന്ദു ബർമ്മ

​ഗൗതം ​ഗംഭീർ ഇന്ത്യയുടെ പരിശീലകനാകുന്ന ആദ്യ പരമ്പരയാണിത്. ട്വന്റി 20 ലോകചാമ്പ്യനും ഏകദിന ലോകകപ്പ്, ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിൽ ഫൈനലിസ്റ്റുകളുമായ ടീമിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ​ഗൗതം ​ഗംഭീർ ആദ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മൂന്ന് ട്വന്റി 20യും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com