'രാജ്യത്തെ വഞ്ചിച്ചെന്ന ആരോപണം ഷമിയെ തളർത്തിക്കളഞ്ഞു'; തുറന്നുപറഞ്ഞ് ഇന്ത്യൻ താരത്തിന്റെ സുഹൃത്ത്

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് താരത്തിന്റെ സുഹൃത്ത്
'രാജ്യത്തെ വഞ്ചിച്ചെന്ന ആരോപണം ഷമിയെ തളർത്തിക്കളഞ്ഞു'; തുറന്നുപറഞ്ഞ് ഇന്ത്യൻ താരത്തിന്റെ സുഹൃത്ത്
Updated on

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ സുഹൃത്ത് ഉമേഷ് കുമാർ. യൂട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉമേഷിന്റെ തുറന്നുപറച്ചിൽ. 2018ൽ താരത്തിന്റെ മുൻ ഭാര്യ ഹസിൻ ജഹാനുമായി ഉണ്ടായ പ്രശ്നങ്ങളും പിന്നാലെ ഷമിക്കെതിരെ ഉയർന്ന കോഴ ആരോപണവുമാണ് താരത്തെ സമ്മർദ്ദത്തിലാക്കിയതെന്ന് ഉമേഷ് പറഞ്ഞു.

അന്ന് ഷമി തനിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. എല്ലാത്തിനോടും പോരാടാനുള്ള മനസ് ഷമിക്കുണ്ടായിരുന്നു. പക്ഷേ പാകിസ്താൻ വനിതയിൽ നിന്ന് കോഴവാങ്ങി ഇന്ത്യയ്ക്കെതിരായി ക്രിക്കറ്റ് കളിച്ചെന്ന ആരോപണം താരത്തെ തളർത്തിക്കഴിഞ്ഞു. താൻ എന്തിനെയും നേരിടും. എന്നാൽ തന്റെ രാജ്യത്തെ വഞ്ചിച്ചെന്ന ആരോപണം സഹിക്കാൻ കഴിയുന്നതല്ലെന്ന് ഷമി പറഞ്ഞതായി ഉമേഷ് പ്രതികരിച്ചു.

'രാജ്യത്തെ വഞ്ചിച്ചെന്ന ആരോപണം ഷമിയെ തളർത്തിക്കളഞ്ഞു'; തുറന്നുപറഞ്ഞ് ഇന്ത്യൻ താരത്തിന്റെ സുഹൃത്ത്
സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി സെൽടിക് എഫ് സി

ആ രാത്രിയിൽ ഷമി കടുത്ത ഒരു തീരുമാനത്തിലായിരുന്നു. അന്ന് പുലർച്ചെ നാല് മണിക്ക് താൻ വെള്ളം കുടിക്കാനായി ഉണർന്നു. താൻ അടുക്കളയിൽ എത്തിയപ്പോൾ ഷമി ബാൽക്കണിയിൽ നിൽക്കുകയായിരുന്നു. 19-ാം നിലയുടെ ബാൽക്കണിയിലായിരുന്നു ഷമി നിന്നത്. എന്താണ് ഷമിയുടെ മനസിലെന്ന് തനിക്ക് മനസിലായി. ഷമിയുടെ ജീവിതത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാവും അത്. ഒരു ദിവസത്തിന് ശേഷം ഷമി ആ​ഗ്രഹിച്ച സന്ദേശം വന്നെത്തി. കോഴ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. ഒരുപക്ഷേ ലോകകപ്പ് നേട്ടത്തേക്കാൾ ഷമി സന്തോഷിച്ചത് ആ ദിവസമാകുമെന്നും ഉമേഷ് കുമാർ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com