'സ്നേഹത്തിന്റെ അടയാളം'; ബുദ്ധ പ്രതിമ സ്മൃതി മന്ദാനയ്ക്ക് കൈമാറി നേപ്പാൾ ക്യാപ്റ്റൻ ഇന്ദു ബർമ്മ

ഹർമ്മൻപ്രീത് കൗറിന് പകരം സ്മൃതി മന്ദാനയാണ് നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യയെ നയിച്ചത്
'സ്നേഹത്തിന്റെ അടയാളം'; ബുദ്ധ പ്രതിമ സ്മൃതി മന്ദാനയ്ക്ക് കൈമാറി നേപ്പാൾ ക്യാപ്റ്റൻ ഇന്ദു ബർമ്മ
Updated on

ദാംബുള്ള: വനിത ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നേപ്പാളിനെതിരെ അനായാസ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിന് ശേഷമുള്ള ഒരു നിമിഷമാണ് ആരാധക ഹൃദയങ്ങൾ കീഴടക്കുന്നത്. നേപ്പാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഇന്ദു ബർമ്മ ​ഗൗതമ ബുദ്ധ പ്രതിമ ഇന്ത്യൻ താരം സ്മൃതി മന്ദാനയ്ക്ക് കൈമാറി. സ്നേഹത്തിന്റെ അടയാളം എന്ന അർത്ഥത്തിൽ ടോക്കൺ ഓഫ് ലൗ എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്.

മത്സരത്തിൽ 82 റൺസിനാണ് ഇന്ത്യ നേപ്പാളിനെ തകർത്തത്. ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് അടിച്ചെടുത്തു. ഹർമ്മൻപ്രീത് കൗറിന് പകരം സ്മൃതി മന്ദാനയാണ് നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യയെ നയിച്ചത്. സ്വയം മന്ദാന ബാറ്റിം​ഗ് ഓഡഡറിൽ താഴേയ്ക്ക് ഇറങ്ങി മറ്റുള്ളവർക്ക് അവസരം നൽകി.

'സ്നേഹത്തിന്റെ അടയാളം'; ബുദ്ധ പ്രതിമ സ്മൃതി മന്ദാനയ്ക്ക് കൈമാറി നേപ്പാൾ ക്യാപ്റ്റൻ ഇന്ദു ബർമ്മ
'പാരിസിൽ പി ആർ ശ്രീജേഷിന് വേണ്ടി സ്വർണം നേടണം'; ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിംഗ്

ഷഫാലി വർമ്മ 81, ‍ഡയാല ഹേമലത 47, ജമീമ റോഡ്രി​ഗ്സ് പുറത്താകാതെ 25 എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. നേപ്പാളിന്റെ മറുപടി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 96 റൺസിൽ അവസാനിച്ചു. ഇന്ത്യൻ നിരയിൽ ദീപ്തി ശർമ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി. അരുന്ധതി ശർമ്മയും രാധാ യാദവും രണ്ട് വിക്കറ്റുകൾ വീതവും സ്വന്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com