'ഹാർദ്ദിക്ക് ടി20 ലോകകപ്പിലെ പ്രകടനം തുടരും'; പ്രതികരണവുമായി സൂര്യകുമാർ യാദവ്

ആവേശത്തോടെ വരും ദിവസള്‍ക്കായി കാത്തിരിക്കുന്നതായും സൂര്യകുമാർ യാദവ്
'ഹാർദ്ദിക്ക് ടി20 ലോകകപ്പിലെ പ്രകടനം തുടരും'; പ്രതികരണവുമായി സൂര്യകുമാർ യാദവ്
Updated on

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിൽ ഹാർദ്ദിക്ക് പാണ്ഡ്യ മികച്ച പ്രകടനം തുടരുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യൻ ടീമിൽ ഹാർദ്ദിക്ക് പാണ്ഡ്യ ഒരു നിർണായക സാന്നിധ്യമാണ്. ട്വന്റി ലോകകപ്പില്‍ നടത്തിയതുപോലുള്ള പ്രകടനം ഹാർദ്ദിക്കിന്റെ ഭാഗത്ത് നിന്ന് തുടർന്നും ഉണ്ടാകുമെന്നാണ് ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നതെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിനെ കുറിച്ചും ഇന്ത്യൻ ക്യാപ്റ്റൻ സംസാരിച്ചു. 2014ലെ ഇന്ത്യൻ പ്രീമിയർ ലീ​ഗ് മുതൽ താനും ​ഗംഭീറും തമ്മിലുള്ള ബന്ധം തുടങ്ങിയതാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലാണ് തന്റെയും ​ഗംഭീറിന്റെയും സൗഹൃദം ആരംഭിച്ചത്. ഏതാനും വർഷങ്ങൾക്ക് ശേഷം ​ഇരുവരുടെയും ഐപിഎൽ ടീമുകൾക്ക് മാറ്റമുണ്ടായി. എങ്കിലും മികച്ച സൗഹൃദം തുടർന്നു. മത്സരങ്ങളെ കുറിച്ച് തുടർച്ചയായി സംസാരിച്ചു. ആവേശത്തോടെ വരും ദിവസള്‍ക്കായി കാത്തിരിക്കുന്നതായും സൂര്യകുമാർ യാദവ് വ്യക്തമാക്കി.

'ഹാർദ്ദിക്ക് ടി20 ലോകകപ്പിലെ പ്രകടനം തുടരും'; പ്രതികരണവുമായി സൂര്യകുമാർ യാദവ്
'ഉപനായകസ്ഥാനം എന്റെ പ്രകടനത്തിൽ മാറ്റമുണ്ടാക്കില്ല'; പ്രതികരണവുമായി ശുഭ്മൻ ​ഗിൽ

ശ്രീലങ്കയ്ക്കെതിരെ മൂന്ന് ട്വന്റി 20യും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. നാളെ തുടങ്ങുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം ലഭിച്ചിട്ടുണ്ട്. എന്നാൽ അന്തിമ ഇലവനിൽ താരം ഇടം പിടിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിലെ താരങ്ങളെ അറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com