ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് പരിശീലകനാകൻ വസിം ജാഫർ; റിപ്പോർട്ട്

ട്രെവര്‍ ബെയ്‌ലിസിന്റെ കാലയളവ് അവസാനിക്കുന്നതിനാലാണ് ടീം പുതിയ പരിശീലകനെ തേടുന്നത്.
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് പരിശീലകനാകൻ വസിം ജാഫർ; റിപ്പോർട്ട്
Updated on

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പഞ്ചാബ് കിം​ഗ്സിന്റെ പരിശീലകനായി ഇന്ത്യൻ മുൻ താരം വസീം ജാഫർ എത്തിയേക്കുമെന്ന് റിപ്പോർട്ട്. രണ്ട് വർഷമായി പഞ്ചാബ് കിംഗ്സിനെ പരിശീലിപ്പിച്ചിരുന്ന ട്രെവര്‍ ബെയ്‌ലിസിന്റെ കാലയളവ് അവസാനിക്കുന്നതിനാലാണ് ടീം പുതിയ പരിശീലകനെ തേടുന്നത്. മുമ്പ് 2019 മുതൽ 2021 വരെ പഞ്ചാബ് കിം​ഗ്സിന്റെ ബാറ്റിം​ഗ് പരിശീലകനായി ജാഫർ സേവനം അനുഷ്ഠിച്ചിരുന്നു.

ഐപിഎല്ലിൽ ആദ്യ സീസൺ മുതൽ മികച്ച ടീമുമായി എത്തുന്ന പഞ്ചാബിന് ഒരിക്കൽപോലും കിരീടനേട്ടത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. 2014ൽ ഫൈനൽ കളിച്ചതാണ് ഏറ്റവും വലിയ നേട്ടം. അതിന് ശേഷം പ്ലേ ഓഫ് കളിക്കാനും പഞ്ചാബിന് കഴിഞ്ഞിട്ടില്ല. 2024ലെ ഐപിഎല്ലിൽ ഒമ്പതാം സ്ഥാനത്തായിരുന്നു പഞ്ചാബ്. 2012, 2014 സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാ‍ക്കിയ ബെയ്ലിസിന് പക്ഷേ പഞ്ചാബ് കിം​ഗ്സിനെ നേട്ടങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഒരു ഇന്ത്യൻ പരിശീലകനെ ടീം അധികൃതർ തേടുന്നത്.

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് പരിശീലകനാകൻ വസിം ജാഫർ; റിപ്പോർട്ട്
'ഉപനായകസ്ഥാനം എന്റെ പ്രകടനത്തിൽ മാറ്റമുണ്ടാക്കില്ല'; പ്രതികരണവുമായി ശുഭ്മൻ ​ഗിൽ

ഇന്ത്യയ്ക്ക് വേണ്ടി 31 ടെസ്റ്റുകൾ കളിച്ച ജാഫർ 1,944 റൺസ് നേടിയിട്ടുണ്ട്. അഞ്ച് സെ‍ഞ്ച്വറിയും 11 അർദ്ധ സെഞ്ച്വറിയും താരത്തിന്റെ ടെസ്റ്റ് കരിയറിന്റെ ഭാ​ഗമാണ്. രണ്ട് ഏകദിന മത്സരങ്ങളിലും താരം ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും താരമായിരുന്നു ജാഫർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com