ഇന്ത്യൻ ടെസ്റ്റ് ടീമിലും ഉപനായകനാകാൻ ശുഭ്മൻ ​ഗിൽ; റിപ്പോർട്ട്

ജസ്പ്രീത് ബുംറയ്ക്ക് പകരം ശുഭ്മൻ ​ഗിൽ ഇന്ത്യൻ ടീമിന്റെ ഉപനായകസ്ഥാനത്ത് എത്തിയേക്കും
ഇന്ത്യൻ ടെസ്റ്റ് ടീമിലും ഉപനായകനാകാൻ ശുഭ്മൻ ​ഗിൽ; റിപ്പോർട്ട്
Updated on

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഏകദിന, ട്വന്റി 20 ടീമുകൾക്ക് പിന്നാലെ ടെസ്റ്റ് ടീമിന്റെയും ഉപനായകസ്ഥാനത്തേയ്ക്ക് ശുഭ്മൻ ​ഗില്ലിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ​ജസ്പ്രീത് ബുംറയ്ക്ക് പകരം ശുഭ്മൻ ​ഗിൽ ഇന്ത്യൻ ടീമിന്റെ ഉപനായകസ്ഥാനത്ത് എത്തിയേക്കും. റെവ്സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ഇന്ത്യയും ബം​ഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കുക. രോഹിത് ശർമ്മ നയിക്കുന്ന ടീമാകും ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങുക. മുമ്പ് രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിന്റെ നായകനായിരുന്നത് പേസർ ജസ്പ്രീത് ബുംറയാണ്. 37കാരാനായ രോഹിത് ശർമ്മ അധികകാലം അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ടീം പുതിയ നായകനെ തേടുന്നത്.

ഇന്ത്യൻ ടെസ്റ്റ് ടീമിലും ഉപനായകനാകാൻ ശുഭ്മൻ ​ഗിൽ; റിപ്പോർട്ട്
പാരിസ് ഒളിംപിക്‌സ്; ഇന്ത്യയെ പ്രതിനിധീകരിച്ച് 78 താരങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും

2019ൽ മാത്രം ഇന്ത്യൻ ക്രിക്കറ്റിലേക്ക് കടന്നുവന്ന താരമാണ് ​ഗിൽ. രോഹിത് ശർമ്മയ്ക്ക് പകരക്കാരനായ നായകരുടെ പട്ടികയിൽ നിരവധി താരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ശുഭ്മൻ ​ഗില്ലിന്റെ പേര് ഉയർന്നുകേട്ടിരുന്നില്ല. എന്നാൽ ഈ മാസം ആദ്യം നടന്ന സിംബാബ്‍വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ ​ഗിൽ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തേയ്ക്ക് കടന്നുവന്നു. ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനെ നയിച്ചെങ്കിലും ​യുവ ഇന്ത്യൻ താരത്തിന് വിജയങ്ങൾ നേടാൻ കഴിഞ്ഞിരുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com