'ഉപനായകസ്ഥാനം എന്റെ പ്രകടനത്തിൽ മാറ്റമുണ്ടാക്കില്ല'; പ്രതികരണവുമായി ശുഭ്മൻ ​ഗിൽ

ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പായി ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകളെക്കുറിച്ചും ​ഗിൽ സംസാരിച്ചു
'ഉപനായകസ്ഥാനം എന്റെ പ്രകടനത്തിൽ മാറ്റമുണ്ടാക്കില്ല'; പ്രതികരണവുമായി ശുഭ്മൻ ​ഗിൽ
Updated on

കൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപനായകസ്ഥാനം തന്റെ ബാറ്റിം​ഗ് പ്രകടനത്തിൽ മാറ്റമുണ്ടാക്കില്ലെന്ന് യുവതാരം ശുഭ്മൻ ​ഗിൽ. ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര നാളെ തുടങ്ങാനിരിക്കെയാണ് ​ഗില്ലിന്റെ പ്രതികരണം. ​ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ തന്റെ പ്രകടനം മികച്ചതാവണം. ഒപ്പം ആ പ്രകടനം ഇന്ത്യൻ ടീമിന്റെ വിജയത്തിലേക്ക് നീങ്ങണം. അതിനായി തനിക്ക് ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും. അത് മാത്രമാണ് ഒരു താരവും നായകനും തമ്മിലുള്ള വ്യത്യാസമെന്ന് ​ഗിൽ പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പായി ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകളെക്കുറിച്ചും ​ഗിൽ സംസാരിച്ചു. ട്വന്റി 20യിൽ ഇന്ത്യൻ ലോകചാമ്പ്യനാണ്. മത്സരങ്ങളിൽ ആ നിലവാരം പുലർത്താൻ തീർച്ചയായും ഇന്ത്യൻ ടീം ശ്രമിക്കും. പുതിയ പരിശീലകൻ ​ഗൗതം ​ഗംഭീറിന് കീഴിൽ കൂടുതൽ വിജയങ്ങൾ നേടാനാണ് ശ്രമം. ഇതാദ്യമായാണ് ​ഗംഭീറിന് കീഴിൽ താൻ പരിശീലിക്കുന്നത്. പുതിയ പരിശീലകന്റെ പാഠങ്ങൾ കൃത്യതയുള്ളതാണെന്നും ​ഗിൽ പ്രതികരിച്ചു.

'ഉപനായകസ്ഥാനം എന്റെ പ്രകടനത്തിൽ മാറ്റമുണ്ടാക്കില്ല'; പ്രതികരണവുമായി ശുഭ്മൻ ​ഗിൽ
ഫ്രാൻസിൽ അതിവേ​ഗ റെയിലിന് നേരെ ആക്രമണം; പാരിസിലേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിൽ

ശ്രീലങ്കയ്ക്കെതിരെ മൂന്ന് ട്വന്റി 20യും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. നാളെ തുടങ്ങുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം ലഭിച്ചിട്ടുണ്ട്. എന്നാൽ അന്തിമ ഇലവനിൽ താരം ഇടം പിടിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിലെ താരങ്ങളെ അറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com