സജന സജീവനും ആശ ശോഭനയും സ്ക്വാഡില്; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്

dot image

വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില് രണ്ട് മലയാളി താരങ്ങളാണ് ഇടം പിടിച്ചത്. ആശ ശോഭന, സജന സജീവന് എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം.

ഹര്മന്പ്രീത് നയിക്കുന്ന ടീമില് സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്. റിച്ച ഘോഷും യസ്തിക ഭാട്ടിയയുമാണ് ടീമിലെ വിക്കറ്റ് കീപ്പര് ബാറ്റര്മാര്. ഉമ ഛേത്രി, സൈമ താക്കൂര്, തനുജ കന്വാര് എന്നിവര് ടീമിലെ ട്രാവലിങ് റിസര്വ് താരങ്ങള്.

ഒക്ടോബര് മൂന്നിന് യുഎഇയിലാണ് ടൂർണമെന്റിന് തുടക്കമാവുക. ഷാര്ജയില് നടക്കുന്ന ഉദ്ഘാടന മത്സരത്തില് ബംഗ്ലാദേശ് സ്കോട്ലന്ഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര് നാലിന് ന്യൂസിലന്ഡുമായാണ്. ദുബായിലാണ് മത്സരം. ആരാധകര് ഏറെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന് പോരാട്ടം ഒക്ടോബര് ആറ് ഞായറാഴ്ചയാണ്.

ഇന്ത്യ-പാക് പോരാട്ടം ഒക്ടോബര് ആറിന്; വനിതാ ടി 20 ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു

ഇന്ത്യന് ടീം: ഹര്മന് പ്രീത് കൗര്, സ്മൃതി മന്ദാന, ഷെഫാലി വര്മ, ദീപ്തി ശര്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, പൂജ വസ്ത്രാകര്, ദയാലന് ഹേമലത, അരുന്ധതി റെഡ്ഡി, രാധ യാദവ്, ശ്രേയങ്ക പാട്ടീല്, ആശ ശോഭന, രേണുക സിങ്, സജന സജീവന്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us