ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ താരവും നിലവിലെ ഇന്ത്യൻ കോച്ചുമായ ഗൗതം ഗംഭീർ. സ്വന്തം പേരിനൊപ്പം വിരാട് കോഹ്ലിയെയും മഹേന്ദ്ര സിംഗ് ധോണിയെയും ഗംഭീർ തന്റെ ഏക്കാലത്തെയും മികച്ച ടീമിലേക്ക് തിരഞ്ഞെടുത്തു. എന്നാൽ മറ്റ് ചില താരങ്ങളുടെ അഭാവമാണ് ആരാധകർ ചോദ്യം ചെയ്യുന്നത്.
ഗൗതം ഗംഭീറും വിരേന്ദർ സെവാഗും ഓപണിംഗ് റോളിൽ എത്തുമ്പോൾ രോഹിത് ശർമ്മയെ എന്തുകൊണ്ട് ഒഴിവാക്കി എന്നാണ് ആരാധകരുടെ ഒരു ചോദ്യം. രാഹുൽ ദ്രാവിഡും സച്ചിൻ തെണ്ടുൽക്കറും വിരാട് കോഹ്ലിയും യുവരാജ് സിംഗും മഹേന്ദ്ര സിംഗ് ധോണിയുമാണ് മധ്യനിരയിൽ എത്തുന്ന ബാറ്റർമാർ. എന്നാൽ ഇന്ത്യൻ മുൻ താരം സൗരവ് ഗാംഗുലി എന്തുകൊണ്ട് ടീമിൽ ഇടം നേടിയില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
അനിൽ കുംബ്ലെയും രവിചന്ദ്രൻ അശ്വിനും സ്പിന്നർമാരായി ഗംഭീറിന്റെ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഹർഭജൻ സിംഗ് എവിടെ എന്നാണ് ആരാധകരുടെ ചോദ്യം. മികച്ച പേസർമാരായി ഗംഭീർ കണ്ടെത്തിയിരിക്കുന്നത് സഹീർ ഖാനെയും ഇർഫാൻ പഠാനെയുമാണ്. ജസ്പ്രീത് ബുംറയെ ഒഴിവാക്കിയ ഗംഭീറിന്റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടു. ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത കപിൽ ദേവിന്റെ അഭാവമാണ് ആരാധകരെ നിരാശപ്പെടുത്തിയ വേറൊരു വസ്തുത.
ബംഗ്ലാദേശ് പഴയ ബംഗ്ലാദേശല്ല! രണ്ടാം ടെസ്റ്റിലും പരാജയ ഭീതിയിൽ പാക്കിസ്ഥാൻGambhir picking himself ahead of Ganguly !! And no Kapil Dev or Bumrah
— Cricketism (@MidnightMusinng) September 1, 2024
ഗംഭീറിന്റെ എക്കാലത്തെയും മികച്ച ഏകദിന ടീം: ഗൗതം ഗംഭീർ, വിരേന്ദർ സെവാഗ്, രാഹുൽ ദ്രാവിഡ്, സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി, യുവരാജ് സിംഗ്, മഹേന്ദ്ര സിംഗ് ധോണി, അനിൽ കുംബ്ലെ, രവിചന്ദ്രൻ അശ്വിൻ, ഇർഫാൻ പഠാൻ, സഹീർ ഖാൻ.