അടുത്ത മാസം ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഉൾപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. വിക്കറ്റ് കീപ്പർ റിഷഭ് പന്തിനും ശുഭ്മൻ ഗില്ലിനും പരമ്പരയിൽ വിശ്രമം അനുവദിക്കാൻ ബിസിസിഐ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഈയൊരു ഒഴിവിലാണ് സഞ്ജു ടീമിലുൾപ്പെടുക.
ബംഗ്ലാദേശിനെതിരെ ഇന്ത്യ രണ്ട് ടെസ്റ്റുകളും മൂന്ന് ട്വന്റി 20കളുമാണ് കളിക്കുന്നത്. ഈ പരമ്പര അവസാനിച്ച് നാല് ദിവസത്തിനുള്ളിൽ തന്നെ ന്യൂസിലാൻഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കും. ഈ ടീമിലേക്ക് റിഷഭ് പന്ത് ഉൾപ്പടെയുള്ളവരെ തിരികെ വിളിക്കാനാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്.
ഇന്ത്യൻ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാൻ കിഷാനും ഉടനെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയേക്കില്ല. പരിക്കിനെ തുടർന്ന് താരം ദുലീപ് ട്രോഫിയിൽ നിന്ന് പിന്മാറുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ശ്രേയസ് അയ്യർ നായകനാകുന്ന ഇന്ത്യ ഡി ടീമിലും സഞ്ജുവിന് അവസരം ലഭിച്ചേക്കും. നാളെ മുതലാണ് ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ ആരംഭിക്കുന്നത്.
വൻമതിൽ രാജസ്ഥാനിലേക്ക്; സഞ്ജുവിനെയും സംഘത്തെയും കളി പഠിപ്പിക്കാൻ രാഹുൽ ദ്രാവിഡ്ബംഗ്ലാദേശ് പരമ്പരയിൽ നിന്നും ശുഭ്മൻ ഗില്ലിനെ ഒഴിവാക്കിയാൽ പകരമായി റുതുരാജ് ഗെയ്ക്ക്വാദിനെ ടീമിൽ ഉൾപ്പെടുത്തിയേക്കും. മധ്യനിരയിൽ സൂര്യകുമാർ യാദവ്, റിങ്കു സിംഗ് എന്നിവരെ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, അർഷ്ദീപ് സിങ് എന്നിവരും പരിഗണനയിലുണ്ട്.