വിവാഹച്ചടങ്ങിന്റെ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് 3 മരണം

അതിഥി തൊഴിലാളികളാണ് മരിച്ചത്

dot image

ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. വിവാഹത്തോട് അനുബന്ധിച്ചിട്ട പന്തൽ പൊളിക്കുമ്പോഴാണ് അപകടമുണ്ടായത്.

ഇവർ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ബിഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബിഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us