
കായംകുളം: കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിൽ കെട്ടുകാഴ്ചക്കിടെ സംഘർഷത്തിൽ രണ്ട് പൊലീസുകാർക്ക് മർദനമേറ്റു. 15 ഓളം വരുന്ന സംഘം കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷമാണ് പൊലീസുകാരെ മർദിച്ചത്. സംഭവത്തിൽ. ഗുരുതര പരുക്കേറ്റ സിപിഓ പ്രവീണിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലിസുകാരെ മർദിച്ച ഒരാൾ പിടിയിലായിട്ടുണ്ട്.