
ആലപ്പുഴ: കായംകുളത്ത് 14 വയസുകാരന് ക്രൂരമർദനം. കാപ്പിൽ പി എസ് നിവാസിൽ ഷാജിയുടെ മകൻ ഷാഫിക്കാണ് മർദ്ദനമേറ്റത്. ബിജെപി യുവമോർച്ച പ്രാദേശിക നേതാവായ ആലമ്പള്ളിൽ മനോജാണ് മർദ്ദിച്ചത് എന്നാണ് പരാതി. ഷാഫിയും സഹോദരനും സൈക്കിളിൽ പോകുമ്പോൾ മർദ്ദിക്കുകയായിരുന്നു.
കുട്ടി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ജാമ്യത്തിൽ വിട്ടു. കായംകുളം പൊലീസാണ് പ്രതിയെ ജാമ്യത്തിൽ വിട്ടത്. നിസാര വകുപ്പുകൾ ചുമത്തിയാണ് മനോജ് കുമാറിനെ പ്രതിചേർത്തത് എന്നും ആക്ഷേപമുണ്ട്.