ആലപ്പുഴ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു

dot image

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ മദ്യലഹരിയിലായിരുന്ന രോഗി ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

മദ്യലഹരിയിലായിരുന്ന ഷൈജു അത്യാഹിത വിഭാഗത്തിലെ ഹൗസ് സർജനായ ‍അഞ്ജലിയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. ആക്രമിച്ചതിന് ശേഷം ഇയാൾ ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞു.

നെറ്റിയിൽ മുറിവുമായാണ് ഷൈജു ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. ആക്രമണത്തിന് ശേഷം ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്ന് പിടിച്ചു മാറ്റുകയായിരുന്നു. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us