നെഹ്‌റു ട്രോഫി ഇക്കുറി ആര് നേടും?; പ്രവചിക്കാമോ, 10001 രൂപ നേടാം

27ന് വരെ ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക.

dot image

ആലപ്പുഴ: 70ാമത് നെഹ്‌റു ട്രോഫിയില്‍ ആര് മുത്തമിടും. ആ ചുണ്ടന്‍ വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് പാലത്ര ഫാഷന്‍ ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന പി ടി ചെറിയാന്‍ സ്മാരക ക്യാഷ് അവാര്‍ഡ് പതിനായിരത്തി ഒന്ന് രൂപ സമ്മാനമായി ലഭിക്കും.

ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലില്‍ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്‌റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എന്‍ട്രി അയക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ തപാല്‍ കാര്‍ഡില്‍ എഴുതി തപാലിലാണ് അയക്കേണ്ടത്. ഒരാള്‍ക്ക് ഒരു വള്ളത്തിന്റെ പേര് മാത്രമേ പ്രവചിക്കാനാകൂ. ഒന്നിലധികം അയക്കുന്നവരുടെ എന്‍ട്രികള്‍ തള്ളിക്കളയും.

കാര്‍ഡില്‍ നെഹ്‌റു ട്രോഫി പ്രവചന മത്സരം-2024 എന്നെഴുതണം. 27ന് വരെ ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക. വിലാസം: കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ-688001. ഫോണ്‍: 0477-2251349.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us