ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടില്‍ സിപിഐയില്‍ കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കമുള്ളവര്‍ സിപിഐ വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു. നേരത്തെ സിപിഐഎം വിട്ട ഏതാനും പേരും തിരികെയെത്തി.
സിപിഐ ഏരിയാ നേതൃത്വത്തോടുള്ള എതിര്‍പ്പാണ് സിപിഐ വിട്ട് സിപിഐഎമ്മില്‍ ചേരാന്‍ കാരണമായി പറയുന്നത്. ഇവരെ സിപിഐഎം ജില്ലാ സെക്രട്ടറി ആര് നാസറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
Content Highlights: CPI Leaders to cpim at Kuttanad Alappuzha