റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വീഴാനാഞ്ഞ് ഡിജിപി, രക്ഷിച്ച് എസ്‌ഐ; അഭിനന്ദനപ്രവാഹം

ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ കെ പ്രതാപനാണ് ഡിജിപിയെ വീഴാതെ താങ്ങിയത്

dot image

ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍ കാല്‍വഴുതി വീഴാനാഞ്ഞ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹേബിനെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ കെ പ്രതാപനാണ് ഡിജിപിയെ വീഴാതെ താങ്ങിയത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ആലപ്പുഴയില്‍ സ്വകാര്യ സന്ദര്‍ശനത്തിനായിരുന്നു ഡിജിപിയും കുടുംബവും എത്തിയത്. ഡിജിപി വരുന്നതിന്റെ ഭാഗമായിട്ടായിരുന്നു എസ്‌ഐ കെ പ്രതാപന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

ചെറിയ മഴയില്‍ പ്ലാറ്റ്‌ഫോം നനഞ്ഞിരുന്നു. ട്രെയിന്‍ വന്ന് നിന്നതും ഡിജിപിയും കുടുംബവും പുറത്തേയ്ക്കിറങ്ങി. ഷോട്‌സും ടീ ഷര്‍ട്ടുമായിരുന്നു ഡിജിപിയുടെ വേഷം. അതുകൊണ്ടുതന്നെ എസ്‌ഐക്ക് ആളെ മനസിലായില്ല. പ്ലാറ്റ്‌ഫോമില്‍ കാല്‍ വഴുതി ഡിജിപി വീഴാന്‍ തുടങ്ങിയതും എസ്‌ഐ ഓടി വന്ന് താങ്ങി. ഡിജിപി നന്ദി പറഞ്ഞപ്പോഴാണ് പ്രതാപന്‍ മുഖത്തേയ്ക്ക് നോക്കിയത്. ഡിജിപിയാണെന്ന് മനസിലായതോടെ എസ്‌ഐ അമ്പരന്നു. ഇതിന് പിന്നാലെ എസ്‌ഐ ഡിജിപിയെ അനുഗമിക്കുകയും ചെയ്തു. സംഭവം പൊലീസുകാരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ പ്രതാപന് അഭിനന്ദന പ്രവാഹമാണ്.

Content Highlights- si k prathapan help dgp when he slipped in alappuzha railway station

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us