ആലപ്പുഴ: ആലപ്പുഴയിൽ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ സ്ത്രീ പീഡനത്തിന് കേസ്. പുന്നമട എൽസി സെക്രട്ടറി എസ് എം ഇക്ബാലിനെതിരെയാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബ്രാഞ്ച് അംഗത്തെ പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് ആണ് കേസെടുത്തിട്ടുള്ളത്. പാർട്ടി ഓഫീസിൽ വെച്ച് കടന്നുപിടിച്ചെന്നാണ് പരാതിയിൽ പരാമർശിക്കുന്നത്.
വിഷയത്തിൽ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നുവെന്നും നടപടിയുണ്ടായില്ലെന്നും യുവതി ആരോപിച്ചു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തെ അന്വേഷണ കമ്മീഷനായി വച്ചിരുന്നുവെന്നും എന്നിട്ടും നടപടിയുണ്ടായില്ലെന്നുമാണ് ആരോപണം.
ഇതിനിടെ കുറ്റാരോപിതനായ ഇക്ബാലിനെ വീണ്ടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് കുറ്റാരോപിതനായ നേതാവ്. നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.
Content Highlight: Sexual assault case against Punnamada local committee secretary