പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകയ്ക്ക് നേരെ പീഡനശ്രമമെന്ന് ആരോപണം; സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ നീക്കി

കഴിഞ്ഞ ദിവസമാണ് ലോക്കല്‍ സെക്രട്ടറിയായി ഇക്ബാലിനെ വീണ്ടും തിരഞ്ഞെടുത്തത്.

dot image

ആലപ്പുഴ: സിപിഐഎം പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകയ്ക്ക് നേരെ പീഡനശ്രമം നടന്നെന്ന പരാതിയില്‍ ലോക്കല്‍ സെക്രട്ടറിയെ നീക്കി. പുന്നമട ലോക്കല്‍ സെക്രട്ടറി എസ് എം ഇക്ബാലിനെയാണ് നീക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ നിര്‍ദേശപ്രകാരമാണ് നടപടി. ഡി സലീം കുമാറിന് സെക്രട്ടറിയുടെ ചുമതല നല്‍കി.

കഴിഞ്ഞ ദിവസമാണ് ലോക്കല്‍ സെക്രട്ടറിയായി ഇക്ബാലിനെ വീണ്ടും തിരഞ്ഞെടുത്തത്. പാര്‍ട്ടി കമ്മീഷന്‍ കുറ്റക്കാരന്‍ അല്ലെന്ന് കണ്ടെത്തിയതോടെയാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയും ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തു.

Content Highlights: Harassment Case CPIM local secretary was removed in Alappuzha

dot image
To advertise here,contact us
dot image