ആലപ്പുഴയിൽ ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്ന് എടിഎം കവര്‍ന്ന് 8,500 രൂപ തട്ടി; യുവതി പിടിയിൽ

തൃശൂരില്‍ ബസ് യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പഞ്ചവര്‍ണത്തെ ജയിലില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്

dot image

ആലപ്പുഴ: ആലപ്പുഴയില്‍ ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് എടിഎം കാര്‍ഡ് കവര്‍ന്ന് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍. തമിഴ്‌നാട് സ്വദേശിനിയായ പഞ്ചവര്‍ണമാണ് പിടിയിലായത്. ആലപ്പുഴ സൗത്ത് പൊലീസാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്.

ബസുകളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന തമിഴ് നാടോടി സംഘത്തിലെ അംഗമാണ് പഞ്ചവര്‍ണം. കഴിഞ്ഞ മാസമാണ് ആലപ്പുഴയില്‍ ബസ് യാത്രക്കിടെ യാത്രക്കാരിയുടെ ബാഗ് കവര്‍ന്ന് ബാഗിലുണ്ടായിരുന്ന എടിഎം കാര്‍ഡ് ഉപയോഗിച്ച് പഞ്ചവര്‍ണം പണം കവര്‍ന്നത്. എടിഎം കാര്‍ഡിന്റെ കവറില്‍ പിന്‍നമ്പര്‍ എഴുതിയിരുന്നു. ഇത് ഉപയോഗിച്ച് 8,500 രൂപയാണ് പഞ്ചവര്‍ണം പിന്‍വലിച്ചത്.

മുഖം മറച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന മോഷ്ടാവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. മോഷ്ടാവിനായി ആലപ്പുഴ സൗത്ത് പൊലീസ് വ്യാപക അന്വേഷണം നടത്തിയിരുന്നു. തൃശൂരില്‍ ബസ് യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പഞ്ചവര്‍ണത്തെ ജയിലില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു.

Content Highlights- tamilnadu native woman arrested for theft case in alappuzha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us