ആഘോഷം അൽപം കൂടി പോയി; ദീപാവലി ദിനത്തിലെ പടക്കം പൊട്ടിക്കലിൽ ഫാക്ടറി ഉടമയ്ക്ക് നഷ്ടം ലക്ഷങ്ങള്‍

ചകിരിക്ക് തീ പിടിച്ചതോടെ തീ ആളിപ്പടരുകയായിരുന്നു

dot image

ആലപ്പുഴ: ദീപാവലി ആഘോഷത്തെ തുടർന്ന് കയര്‍ ഫാക്ടറി ഉടമയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ആഷോഷത്തിനിടെ പടക്കം വന്ന് വീണത് അടുത്തുളള ഫാക്ടറിയുടെ ഗോഡൗണിലായിരുന്നു. ചകിരിക്ക് തീ പിടിച്ചതോടെ തീ ആളിപ്പടർന്നു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡിലാണ് സംഭവം. തീപിടുത്തത്തിൽ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഫാക്ടറി ഉടമ വേണു പറഞ്ഞു.

ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് തീപിടുത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഫാക്ടറിയിലെ തീയണച്ചത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു. ഗോഡൗണിന് അടുത്ത് താമസിക്കുന്ന കുറച്ച് യുവാക്കളാണ് ​​ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് പടക്കം പൊട്ടിച്ചത്.

സമീപത്ത് തന്നെയാണ് വേണുവും കുടുംബവും താമസിച്ചിരുന്നതെങ്കിലും തീ ആളികത്തിയതിന് ശേഷമാണ് ശ്രദ്ധയിൽ പെട്ടത്. അപ്പോഴേയ്ക്കും തീ നിയന്ത്രണാതീതമായി പടര്‍ന്നിരുന്നു. ഉടൻ തന്നെ ഫയര്‍ഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു.

Content Highlights: The owner of the coir factory lost three lakh rupees after the Diwali celebration

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us