ഹരിപ്പാട്: ഭാര്യയുടെ മൊബൈലിൽ അസഭ്യ സന്ദേശം അയച്ച ഭർത്താവിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. തിരുവനന്തപുരം പാപ്പനംകോട് സ്വദേശി ജയവിഷ്ണുവാണ് വാട്സാപ്പിലൂടെ പിരിഞ്ഞു നിൽക്കുന്ന ഭാര്യക്ക് അസഭ്യ സന്ദേശം അയച്ചത്. പരാതിക്കാരി നൽകിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് കോടതി ഉത്തരവ്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹരിപ്പാട് പൊലീസിന് ഹരിപ്പാട് മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകുകയായിരുന്നു.
Content Highlight-Court orders case against husband sent abusive message to wife