ആലപ്പുഴ: നിലവാരമില്ലാത്ത ഉപ്പു വിറ്റതിന് മൂന്ന് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത് ആലപ്പുഴ ആർഡിഒ കോടതി. സ്ഥാപനങ്ങളിൽ നിന്ന് 1,85,000 രൂപ പിഴ ചുമത്താനാണ് ഉത്തരവ്. അമ്പലപ്പുഴ സർക്കിളിൽനിന്ന് ശേഖരിച്ച സ്പ്രിങ്ക്ൾ ബ്രാൻഡ് ഉപ്പിൻ്റെ സാംപിളിലാണ് നിലവാരമില്ലെന്ന് കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിലവാരനിയമം അനുസരിച്ച് നിർദിഷ്ട നിലവാരമില്ലാതിരുന്നതിനാൽ ഉപ്പുനിർമാതാക്കളായ തൂത്തുക്കുടി സഹായമാതാ സാൾട്ടേൺ എന്ന സ്ഥാപനത്തിന് 1,50,000 രൂപയാണ് പിഴയിട്ടത്.
ഈ ഉപ്പ് വിതരണംചെയ്ത ചേർത്തലയിലെ ലക്ഷ്മി സ്റ്റോഴ്‌സിന് 25,000 രൂപയും വിറ്റതിന് അമ്പലപ്പുഴ ഫ്രൻഡ്സ് ട്രേഡിങ് കമ്പനിക്ക് 10,000 രൂപയും പിഴ ചുമത്തിയെന്ന് ആലപ്പുഴ ആർഡിഒ കോടതി ഉത്തരവിട്ടതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വൈ ജെ സുബിമോൾ പറഞ്ഞു.
Content Highlights: 3 firms in Alappuzha fined a total of ₹1.85 lakh for selling substandard salt