ആലപ്പുഴ: സഹോദരങ്ങളെ കാണാന്‍ സ്വന്തം വീട്ടില്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയയാളെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആലിശ്ശേരി വാര്‍ഡില്‍ ചിറയില്‍വീട്ടില്‍ നസീര്‍ ആണ് അറസ്റ്റിലായത്.
ബുധനാഴ്ച്ച വൈകിട്ട് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ ജോലിക്ക് പോകുന്നതിനിടെ താന്‍ വീട്ടില്‍ പോയി സഹോദരങ്ങളെ കണ്ടതിന് ശേഷം മാത്രമെ തിരികെ വരികയുള്ളൂവെന്ന് ഷക്കീല മകനെ പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു. ഇത് നസീര്‍ കേട്ടിരുന്നു. തുടര്‍ന്ന് വൈകിട്ട് മദ്യപിച്ചെത്തിയ നസീര്‍ ഇതിന്റെ പേരില്‍ വെട്ടുകത്തിയെടുത്ത് ഷക്കീലയുടെ കഴുത്തില്‍ അമര്‍ത്തുകയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഷക്കീല മര്‍ദ്ദന വിവരം പൊലീസില്‍ അറിയിച്ചു. സൗത്ത് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പൊലീസ് റിമാന്‍ഡ് ചെയ്തു.
Content Highlights: Husband arrested for threat wife at alappuzha