സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

പുകൈതയാറ്റിൽ കുളിക്കാനിറങ്ങിയ വട്ടയാൽ സക്കറിയ ബസാറിൽ മാഹിൻ ആണ് മരിച്ചത്

dot image

ആലപ്പുഴ: കഞ്ഞിപ്പാടത്ത് വിദ്യാർഥി മുങ്ങിമരിച്ചു. പുകൈതയാറ്റിൽ കുളിക്കാനിറങ്ങിയ വട്ടയാൽ സക്കറിയ ബസാറിൽ മാഹിൻ ആണ് മരിച്ചത്. പതിനേഴ് വയസായിരുന്നു. ലജ്നത്ത് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മാഹിൻ. പ്രദേശവാസികളും അഗ്നിരക്ഷ സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Content Highlights: student drowned to death at Kanjippadam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us