'യുവാക്കൾ ദ്രാവകം മണപ്പിച്ചു'; ആലപ്പുഴയിൽ ആറാം ക്ലാസ് വിദ്യാർഥി അവശനിലയിൽ

ഇന്നലെ വൈകീട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം

dot image

ആലപ്പുഴ : ഒരുകുട്ടം യുവാക്കൾ ബലംപ്രയോഗിച്ച് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം മണപ്പിച്ചതിനെത്തുട‍ർന്ന് അവശനിലയിലായ ആറാംക്ലാസ് വിദ്യാർഥി ചികിത്സയിൽ. ആലപ്പുഴ സ്റ്റേഡിയം വാർഡിൽ സുൽഫിക്കറിന്റെ മകൻ മുഹമ്മദ് മിസ്ബിനാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ കഴിയുന്നത്.

ഇന്നലെ വൈകീട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം. ബീച്ചിനടത്തുള്ള കളിസ്ഥലത്തു നിന്ന് ഫുട്ബോൾ കളി കഴിഞ്ഞ് ആറു കൂട്ടുകാർക്കൊപ്പം സൈക്കിളിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു മുഹമ്മദ് മിസ്ബിൻ. ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിനും ക്യാമ്പ് ഓഫീസിനും ഇടയിലുള്ള ഭാ​ഗത്തുവെച്ച് അഞ്ചു യുവാക്കൾ കുട്ടികളെ പിന്തുടർന്നു. മറ്റു കുട്ടികൾ ഓടിരക്ഷപ്പെട്ടെങ്കിലും മിസ്ബിനെ കടന്നുപിടിച്ച യുവാക്കൾ കൈയിലുണ്ടായിരുന്ന കുപ്പി ബലം പ്രയോ​ഗിച്ച് മണപ്പിച്ചു.

ഭയന്നുവിറച്ച് വീട്ടിലെത്തിയ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ഉടനെ കടപ്പുറം വനിത ശിശു ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധിക്യതർ ആലപ്പുഴ സൗത്ത് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും അവിടെയുണ്ടായിരുന്ന ചിലർ ഓടിരക്ഷപ്പെട്ടു. സംഭവത്തിനു പിന്നിൽ ലഹരി സംഘമാണെന്നാണ് പൊലീസിന്റെ നി​ഗമനം.

Content Highlight:The youth smelled the liquid; Class VI student in Alappuzha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us