മുണ്ടിനീര് ഭീതിയിൽ ആലപ്പുഴ; പെരുമ്പളം എല്‍പി സ്‌കൂളിലെ അഞ്ചു കുട്ടികള്‍ക്ക് മുണ്ടിനീര്, 21 ദിവസത്തേക്ക് അവധി

മുണ്ടിനീരിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 21 ദിവസം വരെ ആയതിനാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം പകരാതിരിക്കാനാണ് നടപടി

dot image

ആലപ്പുഴ: ആലപ്പുഴയിലെ പെരുമ്പളം എല്‍ പി സ്‌കൂളിലെ അഞ്ചു കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ജനുവരി 9 മുതൽ 31 വരെ സ്കൂളിന് ആലപ്പുഴ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. 21 ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചത്. മുണ്ടിനീരിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 21 ദിവസം വരെ ആയതിനാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം പടര്‍ന്നു പിടിക്കാതിരിക്കാനാണ് നടപടി


വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കണമെന്നും കളക്ടറുടെ ഉത്തരവിൽ നിർദേശമുണ്ട്. 21 ദിവസത്തേയ്ക്ക് അവധി നല്‍കണമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിർദേശ പ്രകാരമാണ് വിദ്യാലയങ്ങൾക്ക് നീണ്ട അവധി കളക്ടർ പ്രഖ്യാപിച്ചത്. അവധി നല്‍കാന്‍ കളക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു

Also Read:

എന്താണ് മുണ്ടിനീര്?

മുണ്ടിനീര് അഥവാ മംമ്സ് എന്ന രോഗം പൊതുവെ കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഉമിനീരിൽ ഉണ്ടാകുന്ന വൈറസ് ബാധയാണ് മുണ്ടിനീര്. രോഗമുള്ളവർ തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ അല്ലെങ്കിൽ മൂക്ക് ചീറ്റുമ്പോഴോ സ്രവങ്ങൾ മറ്റുള്ളവരിലേക്ക് പടരുകയും രോഗം വ്യാപിക്കുകയും ചെയ്യും. വൈറസ് ശരീരത്തിൽ കയറി ഏകദേശം 12 മുതൽ 25 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകും. ഉമിനീർ ഗ്രന്ഥി വീർക്കുന്നതിനൊപ്പം പനി, തലവേദന, പേശി വേദന, ക്ഷീണം, ഭക്ഷണം കഴിക്കാൻ തോന്നാതിരിക്കുക തുടങ്ങിയവയൊക്കെ മറ്റ് ലക്ഷണങ്ങളാണ്. മുഖത്തുണ്ടാകുന്ന വേദനയും ഇതിൻ്റെ ലക്ഷണമാണ്. രോഗത്തിന് പ്രത്യേകിച്ച് മരുന്നില്ല എന്നത് വലിയ വെല്ലുവിളിയാണ്. വാക്സിൻ മാത്രമാണ് രോഗപ്രതിരോധത്തിനുള്ള ഏക വഴി.

Content Highlights :Mumps fear in Alappuzha, affected 5 children of Perumbalam LP school

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us