അമ്പലപ്പുഴ : പുന്നപ്രയിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പുന്നപ്ര പാലമൂട്ടിൽ സെമീറാണ് പൊലീസ് പിടിയിലായത്. മൂന്നാറിൽ നിന്നാണ് പുന്നപ്ര പൊലീസ് പ്രതിയെ പിടികൂടിയത്.
ജനുവരി 30ന് കുറവൻതോട്ടിൽ എഐവൈഎഫ് നടത്തിയ ഗാന്ധി സ്മൃതി പരിപാടിക്കിടെ സെമീറിന്റെ നേതൃത്വത്തിൽ ഒരു സംഘമെത്തി കൊടി നശിപ്പിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദനമേറ്റിരുന്നു.
ആക്രമണത്തിൽ പുന്നപ്ര എസ്എച്ച്ഒ സെപ്റ്റോ ജോൺ, സീനിയർ പോലീസ് ഓഫീസർ ഹരികൃഷ്ണൻ എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ നിയാസ്, അൻസാർ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു
content highlights : congress leader arrested from munnar