ആലപ്പുഴ: തൃക്കുന്നപ്പുഴ കടലിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചേർത്തല സ്വദേശിനിയായ മോളി (58) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളികളാണ് മോളിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. നിലവിൽ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Content Highlight: Body of lady found in Alappuzha sea