
തുറവൂർ: മണ്ണുമാന്തി യന്ത്രത്തിന് അടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തുറവൂർ തിരുമല ഭാഗം വലിയവീട്ടിൽ പ്രവീൺ ആർ പൈ (39) ആണ് മരിച്ചത്. ഇന്നുരാവിലെ ചന്തിരൂരിന് സമീപമായിരുന്നു അപകടമുണ്ടായത്. അരൂർ-തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ വച്ച് പ്രവീൺ സഞ്ചരിച്ച ബൈക്ക് മണ്ണുമാന്തി യന്ത്രത്തിൽ തട്ടുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: man died in road accident at alappuzha