ജോസ് കെ മാണിയുടെ മകള്‍ക്ക് പാമ്പുകടിയേറ്റു; മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍

അപകടാവസ്ഥയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

dot image

ആലപ്പുഴ: കേരള കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിയുടെ മകള്‍ക്ക് പാമ്പുകടിയേറ്റു. അമ്മ നിഷയുടെ ആലപ്പുഴയിലുള്ള വീട്ടിലെത്തിയപ്പോഴാണ് മകൾ പ്രിയങ്ക(28)യ്ക്ക് പാമ്പുകടിയേറ്റത്.

ഉടൻ തന്നെ പ്രിയങ്കയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലവില്‍ എംഐസിയുവില്‍ നിരീക്ഷണത്തിലാണ്. അപകടാവസ്ഥയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്നും ഡോക്ടർമാർ പറഞ്ഞു.

Content Highlights: Jose K Mani daughter was bitten by snake

dot image
To advertise here,contact us
dot image