
ആലപ്പുഴ: കായംകുളത്ത് ഗതാഗതം തടസപ്പെടുത്തി കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള്‍ ആഘോഷം. കാപ്പാ കേസിലെ പ്രതി വിഠോബ ഫൈസലിന്റെ പിറന്നാള്‍ ആഘോഷമാണ് നടു റോഡില്‍ നടന്നത്. പുതുപ്പള്ളി കൂട്ടം വാതുക്കല്‍ പാലത്തിലായിരുന്നു ആഘോഷം. ആഘോഷത്തിന്റെ ഭാഗമായി നടുറോഡില്‍ വെച്ച് മദ്യപിക്കുകയും ചെയ്തു. സംഭവത്തില്‍ കൊലപാതക കേസ് പ്രതിയെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Notorious gangster s birthday celebration disrupts traffic Police take action