
ആലപ്പുഴ: കൊടുപ്പുന്നയിൽ കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുപ്പുന്ന പുതുവൽ ലക്ഷംവീട്ടിൽ അഖിൽ പി ശ്രീനിവാസൻ (30) ആണ് മരിച്ചത്. പരിക്കേറ്റ അഖിലിനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
Content Highlights: man dies by lightning