തെങ്ങ് കടപുഴകി ദേഹത്ത് വീണു; ആലപ്പുഴയിൽ ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം

എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

dot image

ചേ‌‍ർത്തല:ആലപ്പുഴയിൽ ശക്തമായ കാറ്റിൽ തെങ്ങ് വീണ് ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് ഹയാത്ത് മസ്ജിദിനു സമീപം വൃന്ദ ഭവനിൽ മല്ലിക(53) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ ഉണ്ടായ ശക്തമായ കാറ്റിൽ അടുത്ത പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി മല്ലികയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Content Highlight : Coconut trunks fell on the body; The head of the household met a tragic end in Alappuzha

dot image
To advertise here,contact us
dot image