
ആലപ്പുഴ : ആലപ്പുഴ ഹരിപ്പാടിൽ രണ്ടാംക്ലാസ് വിദ്യാർത്ഥിക്ക് സൂര്യാതപമേറ്റു. ആറാട്ടുപുഴ കുന്നുംപുറത്ത് ശ്രീവിലാസത്തിൽ സുജിത്ത് സുധാകറിന്റെ മകൻ ശബരീനാഥന്(7) ആണ് സൂര്യാതപമേറ്റത്.
കുട്ടി ശാരീരികാസ്വസ്ഥത കാണിച്ചതിനെ തുടർന്ന് നോക്കിയപ്പോഴാണ് നെഞ്ചിന്റെ ഭാഗത്ത് പൊള്ളലേറ്റ നിലയിൽ കാണുന്നത്. തുടർന്ന് ആറാട്ടുപുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി.
Content Highlights : Seven-year-old boy suffers from heatstroke in Alappuzha