ചേർത്തലയിൽ ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു; സുഹൃത്തിന് പരുക്ക്

ചേർത്തല താലൂക്ക് ഓഫിസിനു സമീപത്ത് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ആയിരുന്നു അപകടം

dot image

ആലപ്പുഴ : ചേർത്തലയിൽ ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വളവനാട് ചേറുവെളി സജിമോൻ ലിജിമോൾ ദമ്പതികളുടെ മകൻ അജയ് (19) ആണ് മരിച്ചത്. ചേർത്തല താലൂക്ക് ഓഫിസിനു സമീപത്ത് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ആയിരുന്നു അപകടം.

ബസ് വരുന്നത് കണ്ട് ബൈക്ക് ബ്രേക്ക് പിടിച്ചെങ്കിലും ബസിന് അടിയിലേക്ക് ബൈക്ക് തെന്നി വീഴുകയായിരുന്നു.

എസ്എൻ പുരം എസ്‌എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ് അജയ്. ഒപ്പം ഉണ്ടായിരുന്ന പെൺസുഹൃത്തിനു പരുക്കേറ്റു. പരുക്കേറ്റ പെൺകുട്ടി ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Content Highlight: A student died after a tourist bus and a bike collided in Cherthala; A friend is injured

dot image
To advertise here,contact us
dot image